പ്രജീഷ് മുക്കം ഒന്നാം അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

മുക്കം: കോഴിക്കോട് ഡ്രൈവേഴ്സും ജനറൽ ബീച്ച് ഹോസ്പിറ്റലും സംയുക്തമായി പ്രജീഷ് അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.


മുക്കം ആനയാംകുന്ന് സ്മൈൽ ഓടിറ്റോറിയത്തിൽ വച്ച് നടന്ന സംഗമം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു. രക്തദാന സംഗമത്തിൽ പ്രജീഷിനോട് അനുസ്മരണ സൂചകമായി 65ൽ പരം ആളുകൾ രക്തം ദാനം ചെയ്തു പങ്കാളിയായി. സന്നദ്ധപ്രവർത്തന മേഖലയിലുള്ളവർക്ക് എല്ലാ പിന്തുണയും പഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ വാഗ്ദാനം നൽകി. 

കോഴിക്കോട് ഡ്രൈവേഴ്സ് സെക്രട്ടറി ബാദുഷ കൂടത്തായി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ട്രഷറർ മൻസൂർ സ്വാഗതവും. മുഖ്യസാന്നിധ്യമായി വാർഡ് മെമ്പർ കൃഷ്ണദാസും പ്രിയങ്കരനായ പാലിയേറ്റീവ് എൽ കെ മുഹമ്മദ്, അനീഷ് പേരാമ്പ്ര (കോഴിക്കോട് ഡ്രൈവേഴ്സ് പ്രസിഡണ്ട്) എൻറെ മുക്കം സന്നദ്ധ സേന ചീഫ് കോർഡിനേറ്റർ അഷ്കർ സർക്കാർ സെക്രട്ടറി എം ബി നസീർ മുക്കം സന്നദ്ധ സേന അബ്ദു ചാത്തമംഗലം ഗംഗാധരൻ കൂടരഞ്ഞി മോയിൻമുക്കം അനീഷ് , ബിനീഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കോഴിക്കോട് ഡ്രൈവേഴ്സ് രക്ഷാധികാരി നിസാം കൂമ്പാറ നന്ദി രേഖപ്പെടുത്തി  യോഗത്തിൽ പ്രജീഷിനും കുഞ്ഞാലിക്കും യുദ്ധ മേഖലയിൽ മരണം വരിച്ച ധീരജവാന്മാർക്കും മൗനം ആചരിച്ചു. നിരവധി സാമൂഹിക പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍