വീട്ടിലേക്ക് കയറുന്നതിനിടെ ഇടിമിന്നലേറ്റു; കളമശേരിയില്‍ സ്ത്രീ മരിച്ചു
എറണാകുളം കളമശ്ശേരിയിൽ ഇടിമിന്നലേറ്റ് മരണം. കരിപ്പാശ്ശേരിമുകൾ ലൈല(55)യാണ് മരിച്ചത്. കുടുംബത്തോടൊപ്പം വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്ക് കയറുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഭർത്താവ് അബ്ബാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍