മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും


താമരശ്ശേരി :മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു.
കാറ്റിൽ പലയിടത്തും മരങ്ങൾ ഒടിഞ്ഞുവീണ് നാശനഷ്ടം ഉണ്ടായി വൈദ്യുതി നിലച്ചു.. 

ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി നേരത്തെ അറിയിച്ചിരുന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായാണ് വ്യാപക മഴ മുന്നറിയിപ്പ് നൽകിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍