ധാർമിക വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകണം: വിസ്ഡം സ്റ്റുഡൻ്റ്സ്
പൂനൂർ : വിദ്യാർത്ഥികൾക്കിടയിലെ ലഹരിവ്യാപനം തടയാൻ സ്കൂളുകളിലും കാമ്പസുകളിലും ലഹരി വിരുദ്ധ സ്കോഡുകൾ കാര്യക്ഷമമാക്കുകയും വിദ്യാർത്ഥികൾക്കിടയിൽ ആർദ്രതയും സഹാനുഭൂതിയും വളർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിസ്ഡം സ്റ്റുഡൻ്റ്സ് പൂനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മറൈസ് മോറൽ സ്കൂൾ ഉദ്ഘാടന സംഗമം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കിയിൽ വർധിച്ചു വരുന്ന അക്രമവാസനയും കുറ്റകൃത്യങ്ങളും ഇല്ലായ്മ ചെയ്യാൻ ധാർമ്മിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തലാണ് പരിഹാരമെന്നും സമ്മറൈസ് അഭിപ്രായപ്പെട്ടു. അവധിക്കാലം അറിവിൻ തണലിൽ എന്ന സന്ദേശത്തിലാണ് ഈ വർഷം സമ്മറൈസ് മോറൽ സ്കൂൾ സംഘടിപ്പിച്ചത്.പൂനൂർ വ്യാപാരഭവനിൽ വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മുനിസ് അൻസാരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ ആദിൽ അമീൻ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം മണ്ഡലം സെക്രട്ടറി സി.പി സാജിദ്, ബഷീർ മണിയൂർ,ഫാരിസ് കോളിക്കൽ, വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം സെക്രട്ടറി കെ നിഹാൽ റഹ്മാൻ, സി.പി അബ്ദുല്ല അമീൻ, മുഹമ്മദ് അസ്ലം, അബ്ദുല്ല സ്വബാഹ്, ഹിഷാം വള്ളിയോത്ത് പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍