ഗ്രാമപഞ്ചായത്തുകളുടെ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനത്തിനെതിരെ മുസ്‍ലിം ലീഗ്


കോഴിക്കോട്: ഗ്രാമപഞ്ചായത്തുകളുടെ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനത്തിനെതിരെ മുസ്‍ലിം ലീഗ്. കരട് വിജ്ഞാപനത്തിലെ ആക്ഷേപങ്ങള്‍ പരിഹരിക്കാതെയാണ് അന്തിമ വിജ്ഞാപനമെന്നാണ് ആക്ഷേപം. പരാതികൾ പരിശോധിക്കാൻ നടത്തിയ ഹിയറിങ്ങുകൾ പ്രഹസനമായെന്നും മുസ്‍ലിം ലീഗ് നേതാക്കൾ ആരോപിച്ചു.

ഗുരുതരമായ ആക്ഷേപങ്ങളൊന്നും പരിഗണിക്കാതെ ചില പഞ്ചായത്തുകളില്‍ മാത്രം നിസാരമായ മാറ്റങ്ങള്‍ വരുത്തിയാണ് അന്തിമ വിജ്ഞാപനം തയ്യാറാക്കിയതെന്നാണ് ലീഗിൻ്റെ ആരോപണം.

വാര്‍ഡ് വിഭജനത്തിന്‍റെ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക പരാതികളാണ് സംസ്ഥാനത്തുടനീളം ഉയര്‍ന്നത്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മിക്കയിടങ്ങളിലും റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ആക്ഷേപം ഉയർന്നിരുന്നു.ഈ പരാതികളൊന്നും പരിഹരിക്കാതെയാണ് പുതിയ വിജ്ഞാപനം ഇറക്കിയതെന്നും ലീഗ് നേതാക്കൾ കുറ്റപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍