കലുങ്കിന്റെ സംരക്ഷണ ഭിത്തികൾ തകർന്നു, അപകടം അരികെ
താമരശ്ശേരി : കോരങ്ങാട് > കോളിക്കൽ റോഡിൽ കോരങ്ങാട് മദ്രസയ്ക്ക് സമീപം ചെറിയ പാലത്തിൻ്റെ സംരക്ഷണഭിത്തി തകർന്ന നിലയിൽ. കലുങ്കിന്റെ ഇരുവശവും ഭിത്തി തകർന്നതോടെ വാഹനങ്ങൾ തോട്ടിലേക്ക് വീഴാൻ സാധ്യത ഏറെയാണ്.
റോഡിൽ വലിയ വാഹനങ്ങൾ ഉൾപ്പെടെ സഞ്ചരിക്കുമ്പോൾ കലുങ്കിന് വീതി കുറവായതിനാൽ വാഹനം ഭിത്തിയിൽ ഇടിക്കുന്നത് പതിവാണ്. അതേസമയം റോഡിന്റെ പലയിടത്തും കുഴിയടച്ചെങ്കിലും മഴവെള്ളം തങ്ങിനിൽക്കുന്ന നിലയിലാണ്. വർഷങ്ങളായി നാട്ടുകാരുടെ ആവശ്യം റോഡ് നവീകരണമാണ്..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍