ബൈക്കിൽ മിനി പിക്കപ്പ് വാൻ ഇടിച്ച് യുവാവിന് പരിക്ക്
താമരശ്ശേരി : ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം പെരുമ്പള്ളിയിൽ മിനി പിക്കപ്പു വാനും ബൈക്കും കൂട്ടിയടിച്ചു ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. ചുങ്കം മുട്ടുകടവിൽ വാടകയ്ക്ക് താമസിക്കുന്ന രജിതിനാണ് പരുക്കേറ്റത്. ശനിയാഴ്ച രാത്രി 10: 30 ഓടെ ആയിരുന്നു അപകടം.
പരിക്കേറ്റ രജിതിനെ സമീപത്തുള്ള താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍