യാത്രാമദ്ധ്യേ ബസ് നിര്‍ത്തി നിസ്കരിച്ചു; കര്‍ണാടകയില്‍ ബസ് ഡ്രൈവര്‍ക്ക് സസ്പെൻ‍ഷൻ

യാത്രാമദ്ധ്യേ ബസ് വ‍‍ഴിയില്‍ നിര്‍ത്തി നിസ്കരിച്ച കര്‍ണാടക എസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് സസ്പെൻഷൻ. ഡ്രൈവർ കം കണ്ടക്ടർ തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ്റെ വീഡിയോ ക‍ഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്.

ഏപ്രിൽ 29നാണ് നടപടിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. ഹുബ്ബള്ളിക്കും ഹാവേരിക്കും ഇടയിലുള്ള റൂട്ടിലായിരുന്നു സംഭവം.വീഡിയോയിൽ, യൂണിഫോം ധരിച്ച ജീവനക്കാരൻ യാത്രക്കാർ കാത്തിരിക്കുമ്പോൾ പാർക്ക് ചെയ്തിരിക്കുന്ന ബസിനുള്ളിൽ സീറ്റിൽ ഇരുന്ന് പ്രാർത്ഥിക്കുന്നത് കാണാം. ഔദ്യോഗിക ഡ്യൂട്ടി സമയം മതപരമായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ വിമർശനത്തിന് കാരണമായി.

സംഭവത്തിൻ്റെ വീഡിയോ വൈറലായത് കർണാടക ഗതാഗത വകുപ്പിൻ്റേയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ജീവനക്കാരനെതിരെ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു, ജീവനക്കാരൻ സർവീസ് നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ അച്ചടക്ക നടപടി സ്വീകരിനും നിര്‍ദേശം നല്‍കിയിരുന്നു.

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹുബ്ബള്ളി ആസ്ഥാനമായുള്ള നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (NWKRTC) മാനേജിംഗ് ഡയറക്ടറോട് ഗതാഗത മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍