കന്നൂട്ടിപ്പാറ സ്കൂളിൽ THRIVE 2K25 -ശിൽപശാല സംഘടിപ്പിച്ചു.
കട്ടിപ്പാറ : പുതിയ അധ്യയന വർഷാരംഭത്തിനു മുന്നോടിയായി കന്നൂട്ടിപ്പാറ ഐയുഎം LP സ്കൂളിൽ അധ്യാപകരെ ശാക്തീകരിക്കുന്നതിനും മോട്ടിവേട്ട് ചെയ്യുന്നതിനുമായി THRIVE 2K25 ശിൽപ്പശാല സംഘടിപ്പിച്ചു.
ചീഫ് പ്രമോട്ടറും കട്ടിപ്പാറ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. വർത്തമാനകാലത്തെ അധ്യാപകർ നിരന്തരം അപ്ഡേഷനു വിധേയരാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. HM അബുലൈസ് തേഞ്ഞിപ്പലം മുഖ്യപ്രഭാഷണം നടത്തി. തൻ്റെ മുമ്പിലിരിക്കുന്ന കുട്ടി തൻ്റെ സ്വന്തം കുഞ്ഞല്ലെന്ന് തോന്നുന്ന നിമിഷം അധ്യാപകവൃത്തി അവസാനിപ്പിക്കുവാൻ അധ്യാപക സമൂഹം തയ്യാറാവണമെന്ന ഡോ.APJ അബ്ദുൽ കലാമിൻ്റെ വാക്കുകൾ ഓരോരുത്തര്യം നെഞ്ചേറ്റണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പ്രശസ്ത മോട്ടിവേറ്ററും കരിയർ ട്രൈയ്നറുമായ കെ എച്ച് ജെരീഷ് ശിൽപശാലയ്ക്ക് നേതൃത്വം നൽകി. തൻ്റെ റോൾ എന്താണെന്നു കൃത്യമായി തിരിച്ചറിയുന്നതിലൂടെ അധ്യാപകൻ നവീകരിക്കപ്പെടുമെന്ന് അദ്ദേഹം സമർത്ഥിച്ചു.
MPTA പ്രസിഡണ്ട് സജ്ന നിസാർ, ഗ്രേയ്സ് എജ്യുക്കേഷണൽ ട്രസ്റ്റ് സെക്രട്ടറി അബ്ദുള്ള മലയിൽ, കെ സി ശിഹാബ് പി.സജീന,ദിൻഷ ' ദിനേശ്, പി.പി തസലീന ടി.ഷബീജ് , ഫൈസ് ഹമദാനി മുതലായവർ ആശംസകളർപ്പിച്ചു. കെ.പി. ജസീന നന്ദി പ്രകാശിപ്പിച്ചു.
ഷാഹിന കേയക്കണ്ടി, റൂബി എം.എ, പ്രബിത പി.ബി അനുശ്രീ പി.പി, കെ കെ ഷാഹിന , മിൻഹാജ്, കെ.പി. മുഹമ്മദലി നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍