നിയന്ത്രണം വിട്ട പോലീസ് ജീപ്പ് വൈദ്യുതി തൂൺ ഇടിച്ചു തകർത്തു.

കൊടുവള്ളി : പൊലീസ് വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചു. അപകടത്തിൽ വൈദ്യുതി തൂണും ജീപ്പും തകർന്നു.രാവിലെ 7 മണിയോടെ ദേശീയ പാതയിൽ വെണ്ണക്കാട് വെച്ചായിരുന്നു അപകടം.കൊടുവള്ളി  പൊലീസ് സ്റ്റേഷനിലെ വാഹനത്തിനാണ് അപകടത്തിൽപ്പെട്ടത്.

വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ജിതിനെ പരുക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡിലെ വെള്ളക്കെട്ടിലൂടെ ജീപ്പ് ഓടുമ്പോഴാണ് നിയന്ത്രണം വിട്ടത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍