ബലി പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കത്തിൽ ഇസ്ലാം മത വിശ്വാസികൾ

താമരശ്ശേരി :ബലി പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി  ഇസ്ലാം മത വിശ്വാസികൾ. മുന്നൊരുക്കങ്ങളുടെ  ഭാഗമായി ഇന്നലെ വൈകിട്ടോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബലിപെരുന്നാളിനോടുബന്ധിച്ച്  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ബലിയര്‍പ്പിക്കാന്‍ ഒരുക്കം നടത്തിയും നാളെ പെരുന്നാള്‍ ആഘോഷിക്കാന്‍ പുതുവസ്ത്രങ്ങള്‍ തിരഞ്ഞും ഭക്ഷണ സാമഗ്രികള്‍ വാങ്ങിയും തിരക്കിലാണ് നാടും നഗരവും.

കമ്പോളങ്ങളിലും തെരുവുകളിലും വലിയ ജനപ്രവാഹമുണ്ട്. പെരുന്നാള്‍ നിസ്‌കാരത്തിനായി  മസ്ജിദുകള്‍ തയ്യാറെടുത്തിട്ടുണ്ട്. പള്ളികളും പരിസരങ്ങളും വൃത്തിയാക്കുന്ന ജോലികള്‍ പരിചാരകര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.  പള്ളികളിലും ഈദ് മുസ്വല്ലകളിലും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കും.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍