പഴശ്ശിരാജാ വിദ്യാമന്ദിരത്തിൽ വായന വാരാഘോഷം
.
താമരശ്ശേരി പഴശ്ശിരാജാ വിദ്യാമന്ദിരത്തിൽ വായന വാരാഘോഷം തുടങ്ങി. അധ്യാപികയായ വിജില വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം കുട്ടികൾക്ക് നൽകി കൊണ്ടു വായനവാരം ഉദ്ഘാടനം ചെയ്തു. കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന പ്ലകാർഡുകൾ, പോസ്റ്ററുകൾ , എന്നിവ പ്രദർശിപ്പിക്കുകയും സ്കിറ്റ് അവതരിപ്പിക്കുകയും വായനദിന റാലി നടത്തുകയും ചെയ്തു. വായനദിന പ്രാധാന്യത്തെ കുറിച്ച് വിദ്യാർത്ഥിനികളായ നക്ഷത്ര , പാർവ്വണ കൃഷ്ണ , ദിയാ രാജേഷ്, ദേവഗംഗ കെ.ആർ എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍