കളിച്ചുകൊണ്ടിരിക്കെ രണ്ടര വയസുകാരി തോട്ടിൽ വീണു മരിച്ചു
കോഴിക്കോട്/അന്നശ്ശേരി: വീടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി സമീപത്തെ തോട്ടിൽ വീണ് മരിച്ചു. പുനത്തിൽ താഴത്തിന് സമീപം കുളങ്ങര താഴം നിഖിൽ നാരായണന്റെയും വൈഷ്ണവിയുടെയും ഏകമകൾ നക്ഷത്ര ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് അപകടം.
അച്ഛമ്മയും അമ്മയും വീട്ടനകത്തേക്ക് പോയ സമയത്താണ് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് തോട്ടിൽ വീണത്. വീട്ടുപറമ്പിനോട് ചേർന്ന് പറപ്പാറ മുതൽ അന്നശേരി പാലം വരെ വെള്ളം ഒഴുകുന്നതിന് വേണ്ടി നിർമീച്ച ചെറിയ കനാലിലേക്കാണ് കുട്ടി വീണത്. ഒഴുക്കിൽപെട്ട് കനാലിന് സ്ലാബിട്ട ഭാഗത്ത് കുട്ടി കുടുങ്ങി പോവുകയായിരുന്നു എന്നാണ് കരുതുന്നത്.
കുട്ടിയെ കാണാതായതോടെ നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. അഗ്നി രക്ഷാസേന വിഭാഗവും സ്ഥലത്തെത്തി. സ്ളാബിട്ട ഭാഗത്തിനിടയിൽ മാലിന്യങ്ങൾ കൂടി കിടന്നത് അഗ്നിരക്ഷാസേ സേന നീക്കിയപ്പോഴാണ് വീട്ടിൽ നിന്ന് 100 മീറ്റർ അകലെ ഓടയിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍