ലഹരിയെ തുരത്താൻധാർമ്മികത അടിസ്ഥാന പരിഹാരം:വിസ്ഡം സ്റ്റുഡൻ്റ്സ്
പൂനൂർ:സ്കൂൾ ക്ലാസുകളിലും വീടകങ്ങളിലും ലഹരി പിടിമുറുക്കുമ്പോൾ അത് ഇല്ലായ്മ ചെയ്യാനുള്ള അടിസ്ഥാന പരിഹാരം ധാർമ്മികതയുടെ പ്രചാരണം മാത്രമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസർ ബാലുശ്ശേരി അഭിപ്രായപ്പെട്ടു. പൂനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വിസ്ഡം സ്റ്റുഡൻ്റ്സ് സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക സ്രഷ്ടാവിനെ യഥാവിധി അറിയുകയാണ്
ധാർമ്മികയുടെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകളും സംഗമത്തിൽ വിതരണം ചെയ്തു.
സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുഹിമാൻ അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി.പി കരീം മാസ്റ്റർ, പി എച്ച് സിറാജ് മാസ്റ്റർ, വിസ്ഡം ജില്ലാ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ അബ്ദുൽ നാസർ മദനി, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ. ഉനൈസ് സ്വലാഹി, എം.കെ. അബ്ദു, ടി. എം നൗഫൽ സംസാരിച്ചു. വി.സി മുഹമ്മദ് മാസ്റ്റർ, പി.സി അബ്ദുസലാം, ടി.ടി അബ്ദുസലാം, ടി.എം ആശിഖ്, വി.എം സാജിദ്, കെ നിസാർ, ടി.കെ അബൂബക്കർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. അബ്ദുല്ല അമീൻ സി.പി, അസ്ലം പൂനൂർ, പി.എം സർജാസ്, അബ്ദുല്ല സബാഹ് നേതൃത്വം നൽകി. വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം പ്രസിഡണ്ട് ആദിൽ അമീൻ സ്വാഗതവും സെക്രട്ടറി നിഹാൽ റഹ്മാൻ നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍