പ്രവേശനോത്സവം ആവേശഭരിതമായി
വെട്ടിഒഴിഞ്ഞതോട്ടം: പ്രവേശനോത്സവ സന്ദേശം ആലേഖനം ചെയ്ത തൊപ്പികളും ധരിച്ചെത്തിയ കുരുന്നുകളെ ആവേശപൂർവ്വം വരവേറ്റ് വെട്ടിഒഴിഞ്ഞതോട്ടം ജി എൽ പി സ്കൂൾ പ്രവേശനോത്സവം ഗംഭീരമാക്കി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് മെമ്പർ സാജിദ ഇസ്മായിൽ പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എപി സംഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ടി പി മുഹമ്മദ് അഷ്റഫ് സന്ദേശം നൽകി.
അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം എസ് എം സി ചെയർമാൻ കെ ടി രിഫായത്ത് നിർവഹിച്ചു. അഷ്റഫ് പി വി,ദീപമോൾ വിപി, ഹസ്ന വികെ, മുജീബ് റഹ്മാൻ കെ പി എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍