നിമിഷപ്രിയയുടെ മോചനം; യമനിലേക്ക് പ്രതിനിധിയെ അയക്കാന്‍ നീക്കം
കോഴിക്കോട്: വധശിക്ഷ കാത്ത് യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായിനിര്‍ണ്ണായക ഇടപെടലുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. യമനിലേക്ക് പ്രതിനിധിയെ അയക്കാനാണ് നീക്കം. മര്‍ക്കസില്‍ അടിയന്തര കൂടിയാലോചനകള്‍ നടക്കുകയാണ്. യമനിലേക്ക് പ്രതിനിധികളെ അയക്കുന്നതാണ് ഫലപ്രദമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍