നവീകരണ ഉദ്ഘാടനവും,മെറിറ്റ് മീറ്റും
താമരശ്ശേരി:പള്ളിപ്പുറം(ചാലക്കര)ജി എം യു പി സ്കൂളിൽ നടത്തിയ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.അരവിന്ദൻ ഉദ്ഘാsനം ചെയ്തു.LSS,USS വിജയികൾക്കുള്ള അനുമോദനവും നടത്തി.പിടിഎ പ്രസിഡണ്ട് ഫസൽ എ എം അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ടി പി സൈനബ ടീച്ചർ സ്വാഗതം പറഞ്ഞു.വികസന കാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ അയ്യൂബ്ഖാൻ വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പർ റംല ഖാദർ ആശംസയർപ്പിച്ചു.താമരശ്ശേരി കൃഷി ഓഫീസർ മൊയ്തീൻ ഷാ പങ്കെടുത്തു.SMC ചെയർമാൻ ഇസ്ഹാഖ് ചാലക്കര,പിടിഎ വൈസ് പ്രസിഡണ്ട് മുജീബുറഹ്മാൻ,MPTA പ്രസിഡണ്ട് നഹ്‌ല മെഹറിൻ ആശംസകളർപ്പിച്ചു.പിടി എ ജനറൽ ബോഡി യോഗവും നടന്നു.ഷൈജു മാസ്റ്റർ വാർഷിക റിപ്പോർട്ടും,വരവു ചെലവു കണക്കും അവതരിപ്പിച്ചു.സ്റ്റാഫ് സെക്രട്ടറി അപർണ ടീച്ചർ നന്ദി രേഖപ്പെടുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍