വനിതാ ഡോക്ടർ ഫ്‌ളാറ്റിൽ മരിച്ചനിലയിൽ
മഞ്ചേരി: വായ്പാറപ്പടി വെള്ളാരംകല്ലിലെ ഫ്‌ളാറ്റില്‍ യുവഡോക്ടറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡെന്റ് ഡോക്ടര്‍ കല്പകഞ്ചേരി സ്വദേശി സി.കെ. ഫര്‍സീന(35)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണു സംഭവം.
താന്‍ ആത്മഹത്യചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നതായി പോലീസ് പറഞ്ഞു. ഈ സന്ദേശം ലഭിച്ച ഒരാള്‍ മഞ്ചേരി പോലീസില്‍ വിവരമറിയിച്ചു. പോലീസ് ഫ്‌ളാറ്റിലെത്തിയപ്പോള്‍ ഫര്‍സീനയുടെ മുറി ഉള്ളില്‍നിന്നു പൂട്ടിയ നില യിലായിരുന്നു. വാതില്‍ പൊളിച്ച് അകത്തുകടന്ന പോലീസ്, ഫര്‍സീനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടര്‍ വിഷാദരോഗം കാരണം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്.
മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. മഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. പിതാവ്: കുഞ്ഞിപോക്കര്‍. മാതാവ്: ആയി ഷാബി. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയി ലെ ഡോ. സാലിഖാണ് ഭര്‍ത്താവ്. മക്കള്‍: അര്‍ഹം, വില്‍ദാന്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍