ആറു മാസം സാധനം വാങ്ങിയില്ലെങ്കിൽ റേഷൻ കാർഡ് മരവിപ്പിക്കും: കേന്ദ്ര വ്യവസ്ഥ

ആറു മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കും. റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് ഇനി 5 വർഷത്തിലൊരിക്കൽ നടത്തണമെന്നും കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തു.

കേരളത്തിൽ ഒട്ടേറെപ്പേരെ ബാധിക്കുന്നതാകും കേന്ദ്ര ഉപഭോക്തൃഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടുവന്ന ചട്ടഭേദഗതി. കേരളത്തിൽ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേർ റേഷൻ വാങ്ങുന്നില്ല എന്നാണ് കണക്കുകൾ. ആറു മാസത്തിനിടെ റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കുമെന്നാണ് ചട്ടം. സംസ്ഥാന സർക്കാരാണ് കാർഡ് മരവിപ്പിക്കേണ്ടത്. അർഹത ബോധ്യപ്പെട്ടാൽ 3 മാസത്തിനകം നേരിട്ട് പരിശോധന നടത്തി, ഉടമകളുടെ ഇലക്ട്രോണിക് കെ വൈ സി നടപടിക്രമങ്ങളും പൂർത്തിയായ ശേഷമേ വീണ്ടും റേഷൻ നൽകൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍