താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ നിന്ന് ഉപയോഗശൂന്യമായ മരുന്ന് വിതരണം ചെയ്തത് അന്വേഷിക്കണം - അഡ്വ.കെ.പ്രവീൺ കുമാർ

താമരശ്ശേരി മണ്ഡലം മഹിള കോൺഗ്രസ്സ് സംഘടിപ്പിച്ച ഏകദിന ഉപവാസം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെ.പി.സി.സി മെമ്പർ പി.സി.ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി.മഹിള കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ഗൗരി പുതിയേടത്ത്, ബാബു പൈക്കാട്ട്,നിജേഷ് അരവിന്ദ്,നവാസ് ഈർപ്പോണ, സി.ടി.ഭരതൻ, സി.മുഹ്സിൻ, കാവ്യ.വി.ആർ, ഗിരീഷ് യു.ആർ, അൻഷാദ് മലയിൽ, സി.ഉസ്സയിൻ, രാജേഷ് കുമാർ കോരങ്ങാട് തുടങ്ങിയവർ സംസാരിച്ചു.മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഷീജ ദിലീപ് അധ്യക്ഷത വഹിച്ചു.മഹിളാ കോൺഗ്രസ്സ് നേതാക്കളായ കെ. സരസ്വതി, ഖദീജ സത്താർ, ഷീജ ദിലീപ്,സോണിയ സുനിൽ, ലളിത തുടങ്ങിയവർ ഉപവസിച്ചു.സമാപന സമ്മേളനം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ ഉൽഘാടനം ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍