വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കർക്കടക വാവുബലിതരപ്പണം നടന്നു.
താമരശ്ശേരി : തച്ചംപൊയിൽ വാകപ്പൊയിൽ ശ്രീ വിഷ്ണു ക്ഷേത്ര
സംരക്ഷണ സമിതി പൂനൂർ പുഴയിലെ വാകപ്പൊയിൽ അമ്പലക്കടവിൽ സംഘടിപ്പിച്ച കർക്കടക വാവുബലിതർപ്പണത്തിൽ അനേകം വിശ്വാസികൾ പങ്കെടുത്ത് ബലിതർപ്പണം നടത്തി.രാവിലെ 4.30 ന് ആരംഭിച്ച ബലിതർപ്പണച്ചടങ്ങുകൾ 10 മണിക്ക് അവസാനിച്ചു.
പറമ്പിടി പുതുശ്ശേരി ഇല്ലത്തു മനോജ് നമ്പൂതിരി ബലികർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. പുഴയിൽ
ബലിതർപ്പണത്തിനുശേഷം വിശ്വാസികൾ വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തി നെയ് വിളക്ക് സമർപ്പിച്ചു.
ക്ഷേത്രത്തിലെ പൂജാകർമ്മങ്ങൾക്ക് മേൽശാന്തി കളത്തില്ലത്ത് ഗോവിന്ദൻ നമ്പൂതിരി, പി ഉണ്ണികൃഷ്ണൻ നമ്പൂതിരി
എന്നിവർ കാർമ്മികത്വം വഹിച്ചു.
ബലിതർപ്പണത്തിനെത്തിച്ചേർന്ന
ഭക്തർക്ക് ക്ഷേത്ര കമ്മിറ്റി പ്രഭാത ഭക്ഷണം തയ്യാറാക്കി നൽകി.
ക്ഷേത്ര സംരക്ഷണ സമിതി, മാതൃസമിതി
ഭാരവാഹികൾ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍