പിഎസ്‍സി: പരീക്ഷാ സമയത്തിൽ മാറ്റം

തിരുവനന്തപുരം : രാവിലെ നടക്കുന്ന പിഎസ്‍സി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം. സെപ്തംബർ 1 മുതൽ രാവിലെ നടക്കുന്ന പിഎസ്‍സി പരീക്ഷകൾ 7 മണിക്ക് ആരംഭിക്കും. നിലവിൽ 7.15 നാണ് പരീക്ഷകൾ നടത്തിയിരുന്നത്. എന്നാൽ പരീക്ഷാസമയദൈർഘ്യത്തിൽ മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും പിഎസ്‍സി അറിയിച്ചു.

മറ്റ് അറിയിപ്പുകൾ
അഭിമുഖം

കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 380/2022, 381/2022) തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 16, 18, 19 തിയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. അഭിമുഖ തിയതിയിലും സമയത്തിലും മുൻപ് ക്രമീകരിച്ചതിൽ നിന്നും മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇപ്പോൾ പ്രൊഫൈലിൽ ലഭ്യമായിരിക്കുന്ന പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് പ്രകാരം ഉദ്യോഗാർഥികൾ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ2സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) (കാറ്റഗറി നമ്പർ 672/2023) തസ്തികയിലേക്ക് ജൂലൈ 22, 23, 25, ആഗസ്ത് 1 തിയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി (പട്ടികജാതി) (കാറ്റഗറി നമ്പർ 536/2024) തസ്തികയിലേക്ക് 2025 ജൂലൈ 19 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ 1 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ എൻഡോക്രൈനോളജി (കാറ്റഗറി നമ്പർ 189/2024), അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (കാറ്റഗറി നമ്പർ 188/2024) തസ്തികകളിലേക്ക് ജൂലൈ 19 ന് രാവിലെ 7.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധനയും അഭിമുഖവും നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ1എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).


പ്രമാണപരിശോധന

വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഡീസൽ) (കാറ്റഗറി നമ്പർ 658/2023) തസ്തികയിലേക്ക് ജൂലൈ 17 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).


ഒഎംആർ പരീക്ഷ

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ സിസ്റ്റം അനലിസ്റ്റ് ആൻഡ് സിസ്റ്റം മാനേജർ (കാറ്റഗറി നമ്പർ 67/2024, 190/2024), കേരഫെഡ്/സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 242/2024, 125/2024) തസ്തികകളിലേക്ക് ജൂലൈ 28 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.


തിരുത്തൽ വിജ്ഞാപനം

ഫസ്റ്റ് ഗ്രേഡ് സർവേയർ/ഹെഡ് സർവേയർ ടെസ്റ്റ് (ജൂലൈ 2012) 12.08.2013 തിയതിയിലെ ഫലവിജ്ഞാപനത്തിന്റെ തിരുത്തൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചത് പിഎസ്‍സി വെബ്സൈറ്റിൽ ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍