സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് തുടങ്ങി

'
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ധന, പെര്‍മിറ്റ് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഗതാഗത വകുപ്പ് കമ്മീഷണര്‍  ഇന്നലെ പാലക്കാട് വെച്ച് ബസ് ഉടമകളുടെ സംയുക്ത സമിതിയുമായി നടത്തിയ ചര്‍ച്ചയിലും പരിഹാരമായില്ല.

ഇതോടെ  സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ബസ് ഉടമകള്‍ പറഞ്ഞു.

അതേസമയം പണിമുടക്ക് സാരമായി ബാധിക്കാൻ ഇടയുള്ള താമരശ്ശേരി- കൊയിലാണ്ടി റൂട്ടിൽ രാവിലെ 6 മണി മുതൽ ഒരോ അര മണിക്കൂർ ഇടവിട്ട് കെ എസ്ആർ ടി സി ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തിരിച്ച് കൊയിലാണ്ടിയിൽ നിന്നും രാവിലെ 6 മണിക്ക് താമരശ്ശേരി വഴി പാലക്കാട്ടേക്ക് പോകുന്ന ബസ്സ് മുതൽ അര മണിക്കൂർ ഇടവിട്ട് താമരശ്ശേരിയിലേക്കും കെ എസ് ആർ ടി സി സർവ്വീസ് നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍