രോഗബാധിതരായ തെരുവുനായകളുടെ ദയാവധത്തിനു അനുമതി നൽകി സംസ്ഥാന സർക്കാർ


രോഗബാധിതരായ തെരുവുനായകരുടെ ദയാവധത്തിനു അനുമതി നൽകി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രി എം പി രാജേഷിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിൽ നിർണായകമായ തീരുമാനമെടുത്തത്.
നായ്ക്കൾ രോഗബാധിതരാണെന്ന് വെറ്റിനറി ഡോക്ടർ വിദഗ്ധനെ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ ഇവയെ ദയാവധത്തിന് വിധേയമാക്കാം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിനായുള്ള അനുമതി നൽകും. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം ആണ് ഈ അനുമതി തദ്ദേശസ്വ സ്ഥാപനങ്ങൾക്ക് നൽകുക.

ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നൽകാനും തീരുമാനമായി. കൂടാതെ, ഓഗസ്റ്റിൽ തെരുവുനായ്ക്കൾക്കും സെപ്റ്റംബറിൽ വളർത്തുനായ്ക്കൾക്കും വാക്സിനേഷനും ലൈസൻസും എടുക്കാനുള്ള ക്യാംപുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

പന്തീരാങ്കാവിൽ തെരുവ് നായയുടെ അക്രമത്തിൽ മൂന്ന് പേർക്ക് ഗുരുതര പരിക്ക്

പന്തീരങ്കാവ് മുതുവനത്തറയിൽ തെരുവ് നായയുടെ കടിയേറ്റ് 3 പേർക്ക് ഗുരുതര പരിക്ക്.  മതുവനത്തറ എടക്കളപ്പുറത്ത് രാധ (65), തോട്ടൂളി ചന്ദ്രൻ (67), ഭാര്യ രമണി (60) എന്നിവർക്കാണ് കടിയേറ്റത്. അക്രമാസക്തനായ തെരുവുനായ ഇവരെയെല്ലാം കടിച്ചുപറിച്ചിട്ടുണ്ട്. മാംസം കടിച്ചെടുത്ത നിലയിലാണ്. മൂന്ന് പേരും കോഴിക്കോട് മെഡിക്കൽ കൊളജിൽ ചികിത്സയിലാണ്. വൈകുന്നേരം 3 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കവെയാണ് മൂന്ന് പേർക്കും കടിയേറ്റത്. ആദ്യം കടിയേറ്റത് രാധക്കാണ്. പിന്നീട് വീട്ടുമുറ്റത്ത് സംസാരിച്ചു നിൽക്കുകയായിരുന്ന ചന്ദ്രൻ്റെയും ഭാര്യയുടെയും നേരേ പാഞ്ഞെടുത്ത നായ രണ്ടാളെയും ക്രൂരമായി കടിച്ചുകുടഞ്ഞു. നിലവിളികേട്ടെത്തിയ പരിസരവാസികളാണ് നായയുടെ വായിൽനിന്നും രമണിയുടെ കൈ വേർപെടുത്തിയത്.

പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങൾക്കും  തെരുവ് നായ്ക്കൾക്കും കടിയേറ്റതിനാൽ പേപ്പട്ടി പേടിയിലാണ് മുതുവനത്തറ, പൂളേങ്കര പ്രദേശങ്ങൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍