കന്നൂട്ടിപ്പാറ സ്കൂളിൽ രക്ഷാകർതൃ സംഗമവും, LSS ജേതാക്കളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

കട്ടിപ്പാറ :കന്നൂട്ടിപ്പാറ ഐയുഎം LP സ്കൂളിൽ രക്ഷാകർതൃ സംഗമവും ഈ വർഷത്തെ LSS വിജയികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
  കട്ടിപ്പാറ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്തു. കുറഞ്ഞ കാലം കൊണ്ട് സ്കൂൾ എല്ലാ മേഖലകളിലും നേടിയെടുത്ത മുന്നേറ്റം സബ് ജില്ലയ്ക്കു തന്നെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. സ്കൂളിൻ്റെ മികവ് തുടരാൻ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്കൂളിൻ്റെ സ്ഥാപക  HM അബുലൈസ് തേഞ്ഞിപ്പലം അനുമോദന പ്രഭാഷണം നടത്തി. മലയോര ഗ്രാമങ്ങളിൽ നിന്നും കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി പ്രതിഭകളെ കണ്ടെത്തുവാൻ സാധിച്ചത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. മലയോര ഗ്രാമങ്ങളുടെ വരദാനമായാണ് കന്നുട്ടിപ്പാറയിൽ ഐയുഎം LP സ്കൂൾ പിറവിയെടുത്തതെന്നും അദ്ദേഹം വിശദമാക്കി.

 സൻഹ മറിയം, നഷ്വ പി വി , അയിശ ഹനീന, അയിശ മെഹറിൻ , മുഹമ്മദ് ഹംദാൻ സി കെ എന്നീ വിജയികൾക്ക് PTA യുടെ വകയായി മെമൻ്റോകളും മുൻ HM അബുലൈസ് തേഞ്ഞിപ്പലം സ്പോൺസർ ചെയ്ത ക്യാഷ് അവാർഡുകളും സമ്മാനിച്ചു.
   
എംപിടിഎ പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു, മാനജ്മെൻ്റ് പ്രതിനിധി സുബൈർ പെരിങ്ങോട്, CRC കോർഡിനേറ്റർ റാലിസ രാജു, വിങ്ങ്സ് പ്രിൻസിപ്പൽ സജീന പി , SRG കൺവീനർ ദിൻഷ ദിനേശ്, ആര്യ മുരളി, PTA വൈസ് പ്രസിഡണ്ട് ലതീഫ് കോരങ്ങാട്, കെ സി ശിഹാബ് മുതലായവർ സംസാരിച്ചു.

പ്രധാനാധ്യാപിക ജസീന കെ.പി സ്വാഗതവും സ്കൂൾ സുരക്ഷ ഓഫിസർ ടി.ഷബീജ് നന്ദിയും പറഞ്ഞു.
  തസലീന പി.പി,ഫൈസ് ഹമദാനി,നീതു പീറ്റർ, ഷാഹിന കെ കെ, റൂബി എം എ , മിൻഹാജ് കെ. എം , അനുശ്രീ പി.പി,കെ.പി. മുഹമ്മദലി മുതലായവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍