കന്നൂട്ടിപ്പാറ സ്കൂളിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG) അവലോകന യോഗം നടത്തി.

കന്നൂട്ടിപ്പാറ ഐയുഎം LP സ്കൂളിൽ സർക്കാർ ഉത്തരവ് പ്രകാരം നടത്തിയ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻ്റെ അവലോകന യോഗത്തിൽ വിദ്യാലയ പരിസരത്ത് വിദ്യാർത്ഥികൾക്ക് ഭീഷണിയായി  നിലനിൽക്കുന്ന കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മതല ചർച്ച നടത്തി. ചർച്ചയിൽ കണ്ടെത്തിയ വിഷയങ്ങൾക്ക് അടിയന്തര പരിഹാരമാർഗ്ഗം കണ്ടെത്തുവാനാവശ്യമായ നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. . 
 വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം  മീറ്റിംഗിൽ  ശ്രദ്ധേയമായി.. അവലോകനയോഗം  കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ എ കെ അബൂബക്കർ കുട്ടി ഉദ്ഘാടനം ചെയ്തു... പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി.  കട്ടിപ്പാറ ഹെൽത്ത് ഇൻസ്പെക്ടർ കരീം സാർ വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു. മുൻ HM അബുലൈസ് തേഞ്ഞിപ്പലം, വകുപ്പുദ്യോഗസ്ഥരായ റഫീദ ,ലൈല,എസ്, എസ്, ജി ചെയർമാൻ അലക്സ് മാത്യു, SSG വൈസ് ചെയർമാൻ സലാം കന്നൂട്ടിപ്പാറ, കെ പി മുഹമ്മദലി, SRG കൺവീനർ ദിൻഷാ ദിനേശ്,വിങ്സ് പ്രിൻസിപ്പാൾ സജീന, സ്കൂൾ സുരക്ഷാ കോഡിനേറ്റർ ടി,ഷബീജ്  എന്നിവർ സംസാരിച്ചു.
പ്രധാന അധ്യാപിക  കെ പി ജസീന ടീച്ചർ സ്വാഗതവും  കെ സി ശിഹാബ് നന്ദിയും പറഞ്ഞു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍