മൂല്യങ്ങൾ കെട്ടിപ്പടുക്കുന്നതിൻ്റെ അടിത്തറ കുടുംബം : വിസ്ഡം ഫാമിലി മീറ്റ്

പൂനൂർ : കുടുംബമാണ് മൂല്യങ്ങൾ കെട്ടിപ്പടുക്കുന്നതിൻ്റെ അടിത്തറയെന്ന് പൂനൂർ സലഫി സെൻ്ററിൽ സമാപിച്ച വിസ്ഡം ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു. ധാർമ്മികത മനുഷ്യൻ്റെ സ്വഭാവ രൂപീകരണത്തെയും പ്രകടനത്തെയും കൈകാര്യം ചെയ്യുന്നു എന്ന വസ്തുത സമൂഹം ഉൾക്കള്ളണമെന്നും ഫാമിലി മീറ്റ് അഭിപ്രായപ്പെട്ടു.
കുടുംബം-ധാർമ്മികത - സമൂഹം എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന കാംപയ് ൻ്റെ ജില്ലാ തല ഉദ്ഘാടനം പൂനൂരിൽ പ്രമുഖ മുജാഹിദ് നേതാവ് സി.പി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഖുർആനും പ്രവാചകചര്യയുമാണ് ഇസ്‌ലാമിൻ്റെ അടിസ്ഥാന പ്രമാണങ്ങളെന്നും അവ മുറുകെപ്പിടിച്ച് പ്രബോധന - സംസ്കരണ പ്രവർത്തനങ്ങളിൽ ശക്തമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വിസ്ഡം ജില്ലാ കമ്മിറ്റി അംഗം ഏ.പി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന സെക്രട്ടറി സി.പി സലീം മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ. ഉനൈസ് സ്വലാഹി, വി.കെ ബാംസിം മുഹമ്മദ്, സംസം അബ്ദുറഹിമാൻ, വി.കെ സുബൈർ, സി.പി സാജിദ്, കെ അബ്ദുൽ നാസർ മദനി, പി.എം ഷരീഫ്, എം സൈനബ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

കൺവീനർ
മീഡിയ

ഫോട്ടോ: 1)പൂനൂരിൽ വിസ്ഡം ഫാമിലി മീറ്റുകളുടെ ജില്ലാ തല ഉദ്ഘാടനം സി.പി അബ്ദുല്ല നിർവ്വഹിക്കുന്നു.

2) പൂനൂരിൽ നടന്ന വിസ്ഡം ഫാമിലി മീറ്റിൽ സംസ്ഥാന സെക്രട്ടറി സി.പി സലീം മുഖ്യപ്രഭാഷണം നടത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍