സമയത്തെ ചൊല്ലിയുള്ള തർക്കം, താമരശ്ശേരിയിൽ ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി.
താമരശ്ശേരി: ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് സംഭവം. താമരശ്ശേരി പഴയ സ്റ്റാൻ്റിനു സമീപം വെച്ചാണ് സ്വകാര്യ ബസ്സിന് ഉള്ളിൽ കയറി കണ്ടക്ടർ അടക്കമുള്ള ജീവനക്കാരെ മറ്റൊരു ബസ്സിലെ ജീവനക്കാർ ചേർന്ന് മർദ്ദിച്ചത്.
സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് സംഘർഷം.
താമരശ്ശേരി അടിവാരം റൂട്ടിൽ സർവ്വീസ് നടത്തുന്ന സുൽത്താൻ എന്ന ബസ്സിലെ ജീവനക്കാർ ചേർന്ന് കണ്ണപ്പൻ ക്കുണ്ട് കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന Azim ബസ്സിലെ ജീവനക്കാരെ മർദ്ദിച്ചെതെന്നാണ് പരാതി.
മർദ്ദനത്തിനിടെയിൽ കണ്ടക്ടറുടെ ബാഗിൽ ഉണ്ടായിരുന്ന പണം പുറത്തേക്ക് ചിതറി പോയതായും പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ പരുക്കേറ്റ Azim ബസ് കണ്ടക്ടർ ഈങ്ങാപ്പുഴ സ്വദേശി നിയാസ് താമരശ്ശേരി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം
താമരശ്ശേരി പോലീസിൽ പരാതി നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍