കോഴിക്കോട് സ്വകാര്യബസ് മരത്തില്‍ ഇടിച്ച് അപകടം; ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്ക്.
കോഴിക്കോട്: മീഞ്ചന്ത ബൈപ്പാസില്‍ സ്വകാര്യബസ് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്ക്. പരിക്കറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
മാങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസിന്‍റെ ഒരു വശത്തിടിച്ചശേഷം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍