പ്രശ്നങ്ങൾക്ക് വേണ്ടിയുള്ള ഇടപെടലാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം. MN കാരശ്ശേരി.

താമരശ്ശേരി:താമരശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച "മലിനമാക്കല്ലേ പ്രണാവയുവും, ജീവജലവും, ചേർന്ന് നിൽക്കാം ഫ്രഷ് കട്ട്‌ വിരുദ്ധ ജനകീയ സമിതിക്കൊപ്പം" എന്ന വിഷയത്തിലുള്ള ജനസദസ്സ് ശ്രദ്ധേയമായി- യൂണിറ്റ് പ്രസിഡന്റ്‌ പി. സി അഷ്‌റഫിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സാഹിത്യ കാരനും ചിന്തകനുമായ MN കാരശ്ശേരി ഉത്ഘാടനം ചെയ്തു.രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം മാത്രമല്ലാ രാഷ്ട്രീയ പ്രവർത്തനം എന്നും ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾക്കെതിരെയുള്ള പ്രവർത്തനമാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തതനമെന്നും M N കാരശ്ശേരി പറഞ്ഞു.  ദുരിതമനുഭവിക്കുന്നവർക്കൊപ്പം നിൽക്കാനുള്ള മനസ്സാണ് എല്ലാവർക്കും വേണ്ടതെന്നും, നിയമങ്ങൾ കാറ്റിൽ പറത്തി ഒരു സ്ഥാപനവും പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും പ്രമുഖ പത്രപ്രവർത്തകൻ A സജീവൻ പറഞ്ഞു. ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
   യൂണിറ്റ് ജ:സെക്രട്ടറി അമീർ മുഹമ്മദ്‌ ഷാജി സ്വാഗതം പറഞ്ഞ പരിപാടിയിൽ AK മുഹമ്മദലി, KP മുഹമ്മദ്‌, സുബിഷ് AS, റെജി ജോസഫ്, TJ ടെന്നിസൺ എന്നിവർ പ്രസംഗിച്ചു. PC റഹീം, PT നാസർ, ബോബൻ, സാബു, ബാപ്പു, ഷംസീർവമ്പൻ,ബൈജു എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍