ബാലുശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 78 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട് ബാലുശ്ശേരിയിൽ മയക്കുമരുന്ന് വേട്ട. 78 ഗ്രാം എംഡിഎംഎയുമായി ഉള്ളിയേരി സ്വദേശി മുഹമ്മദ് ജവാദ് ആണ് ബാലുശ്ശേരി പൊലീസിന്‍റെ പിടിയിലായത്. ബാലുശ്ശേരി ബ്ലോക്ക് റോഡിൽ വാഹന പരിശോധന നടത്തുമ്പോഴാണ് കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന എംഡിഎംഎ പിടികൂടിയത്.
ഉത്തര കേരളത്തിലെ മയക്കുമരുന്ന് ലോബിയുടെ പ്രധാന കണ്ണിയാണ് ജവാദ് എന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മയക്കുമരുന്ന് വിതരണം നടത്തുന്ന ലോബിയുടെ പ്രധാന കണ്ണിയെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിക്ക് അത്തോളി, പയ്യോളി പേരാമ്പ്ര, ബാലുശ്ശേരി എന്നീ സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസ് നിലവിലുണ്ട്. അത്തോളിയിൽ നിന്നും LSD സ്റ്റാമ്പ് പിടിച്ച കേസിന് ജാമ്യത്തിൽ കഴിയവേയാണ് പ്രതി മയക്കുമരുന്നു കേസിൽ ബാലുശ്ശേരി പൊലീസിന്റെ പിടിയിലാവുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍