മുസ്ലിം ലീഗ് ; ന്യൂനപക്ഷ സമുദായങ്ങൾക്ക് എന്നും രക്ഷാകവചം വി.എം. ഉമ്മർ മാസ്റ്റർ

കോളിക്കൽ: പ്രതിസന്ധി ഘട്ടങ്ങളിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് എന്നും കാവലും രക്ഷാകവചവുമായി നിൽക്കാറുള്ളത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാത്രമാണെന്നും, ലീഗിൻ്റെ  മുന്നേറ്റത്തിനായി ഐക്യത്തോടെ ഓരോരുത്തരും
 രംഗത്തിറങ്ങണമെന്നും മുൻ എം എൽ എ യും കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടുമായ വി എം ഉമ്മർ മാസ്റ്റർ ആഹ്വാനം ചെയ്തു. ആസന്നമായ ത്രിതല പഞ്ചായത്തുകളുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളോടനുബന്ധിച്ച് കോളിക്കൽ, വാക്കുംമുറി വാർഡുകൾ സംയുക്തമായി സംഘടിപ്പിച്ച മെഗാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളിക്കൽ കുരിക്കൾസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് വി.കെ. അബ്ദുന്നാസർ ( കാച്ച ) അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം ഫാസിൽ നടേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ , ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ മെമ്പർമാരായി അഞ്ചു വർഷം പൂർത്തിയാക്കിയ റംസീന നരിക്കുനി,കൗസർ മാസ്റ്റർ, മുഹമ്മദ് മോയത്ത്, ബിന്ദു സന്തോഷ് എന്നിവരെ ചടങ്ങിൽ സ്നേഹോപഹാരം നൽകി ആദരിച്ചു. മെമ്പർമാർ മറുമൊഴി നടത്തി. വിശുദ്ധ ഖുർആൻ പൂർണ്ണമായും മന:പാഠമാക്കിയ ഹാഫിദ് മുഹമ്മദ്ശാ എന്ന വിദ്യാർഥിയെ വി എം.ഉമ്മർ മാസ്റ്റർ, മുനീർ മോയത്ത് എന്നിവർ ആദരിച്ചു. താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എസ്. മുഹമ്മദലി, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. അബൂബക്കർ കുട്ടി, സെക്രട്ടറി ഹാരിസ് അമ്പായത്തോട്, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ശാഫി സകറിയ്യ, കൊടുവള്ളി മണ്ഡലം വനിതാ ലീഗ് വൈസ് പ്രസിഡണ്ട് റംല ഒ.കെ.എം കുഞ്ഞി, പി.പി.അബ്ദുല്ലത്തീഫ്. സി.കെ. അബ്ദുറഹ്മാൻ മാസ്റ്റർ, ടി.സി. മുഹമ്മദ്, ഐ.പി. മരക്കാർ എന്നിവർ ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം കോർഡിനേറ്റർ പി.പി.അബ്ദുസ്സലാം മാസ്റ്റർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹസീബ് പൂനൂർ ആൻ്റ് പാർട്ടി അവതരിപ്പിച്ച "ഇശൽ വിരുന്നും "അരങ്ങേറി. കോളിക്കൽ പതിനാലാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അഷ്റഫ് അച്ചൂർ സ്വാഗതവും, വടക്കുംമുറി പതിനെഞ്ചാം വാർഡ് സെക്രട്ടറി മുനീർ മോയത്ത് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍