വർണ്ണപ്പൊലിമയോടെ അങ്കണവാടി പ്രവേശനോത്സവം നടത്തി
കോളിക്കൽ: വടക്കുംമുറി 148-ാം നമ്പർ അങ്കണവാടിയിലെ പ്രവേശനോൽസവം വർണപ്പൊലിമയുള്ളതായി. രക്ഷിതാക്കളും നാട്ടുകാരും ഉൾപടെ ധാരാളം പേർ പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു. പുതുതായി അങ്കണവാടിയിൽ എത്തിയ കുരുന്നുകൾക്ക് മധുരപലഹാരങ്ങളും ബലൂണുകളും നൽകിയായിരുന്നു വരവേറ്റത്. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അങ്കണവാടി ലവൽ മോണിറ്ററി ആൻ്റ് സപ്പോർട്ടിങ് കമ്മിറ്റി പ്രസിഡണ്ട് സി.കെ. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വർക്കർ എ.കെ.ഫാത്തിമ സ്വാഗത ഭാഷണം നിർവ്വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ജാസ്മിൻ മുഖ്യ പ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റംല ഒ.കെ.എം കുഞ്ഞി, മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ടി. മുഹമ്മദ് രിഫായത്ത്, റാഫി ഗുരുക്കൾ, ഇ.കെ. നസീറ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച അങ്കണവാടി കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും മെമൻ്റോസുകളും നൽകി. ആശാവർക്കർ ഓമന കൃതജ്ഞത രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍