തദ്ദേശ തെരഞ്ഞെടുപ്പ്; താമരശ്ശേരി പഞ്ചായത്തിൽ സ്ഥാനാർത്ഥികൾ രംഗത്ത്
താമരശ്ശേരി : താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടിടങ്ങളിൽ സ്ഥാനാർത്ഥികൾ പ്രചരണ രംഗത്ത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കഴിഞ്ഞതോടെ സ്ഥാനാർത്ഥികൾ രംഗത്ത് എത്തുകയായിരുന്നു.
പഞ്ചായത്ത് രണ്ടാം വാർഡിൽ മുഹമ്മദ് (അയമു)കോരങ്ങാട് ,ഇരുപതാം വാർഡിൽ
റഫീഖ് എന്നിവരാണ് പ്രചരണ രംഗത്തുള്ളത്.
ഇരുവരും ഏത് മുന്നണിയുടെ സ്ഥാനാർത്ഥി ആണെന്ന് വ്യക്തമല്ല. മുന്നണികൾ ഇവരെ പിന്തുണച്ചിട്ടുമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍