ക്രിസ്തുമസ് അവധി പുനക്രമീകരിച്ചു, സ്‌കൂള്‍ അവധി ഡിസംബര്‍ 24 മുതല്‍ ജനുവരി 4 വരെ

തിരുവനന്തപുരം: ക്രിസ്തുമസ് അവധി പുനക്രമീകരിച്ചു. സ്‌കൂള്‍ അടയ്‌ക്കുന്നത് ഒരു ദിവസം നീട്ടി. ഡിസംബര്‍ 24 മുതല്‍ ജനുവരി 4 വരെയാണ് സ്‌കൂളുകള്‍ക്ക് അവധി.

അര്‍ധവാര്‍ഷിക പരീക്ഷ കഴിഞ്ഞ് 23 ന് സ്‌കൂള്‍ അടയ്‌ക്കും. അവധിയ്‌ക്ക് ശേഷം സ്‌കൂള്‍ ജനുവരി 5ന് തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇത്തവണ ക്രിസ്തുമസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി കിട്ടുക. സാധാരണ 10 ദിവസമാണ് ക്രിസ്തുമസ് അവധി ഉണ്ടാകുക.

തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ക്രിസ്തുമസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വര്‍ധിച്ചത്. ഡിസംബര്‍ 15 ന് ആരംഭിച്ച ക്രിസതുമസ് പരീക്ഷകള്‍ 23 നാണ് അവസാനിക്കുക.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍