കെ.എൻ.എം. ജില്ലാ മദ്രസാ സർഗമേള 31 ന് പൂനൂരിൽ


പൂനൂർ:കെ.എൻ.എം. കോഴിക്കോട് നോർത്ത് ജില്ലാ മദ്രസാ സർഗമേള ഡിസംബർ 31 ബുധനാഴ്ച പൂനൂർ മുബാറക് കോളേജിൽ നടക്കും.രാവിലെ 9 ന് പ്രശസ്തമാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്യും.കെ.എൻ.എം സംസ്ഥാന സമിതിയംഗം വി.പി.അബ്ദുസ്സലാം മാസ്റ്റർ, ജില്ലാ പ്രസിഡണ്ട് സി.കെ.പോക്കർ മാസ്റ്റർ, നാസർ പൂനൂർ, ഐ.എസ്.എം. ജില്ലാ സെക്രട്ടറി ഷമീർ വാകയാട്, എം.ജി.എം. ജില്ലാ സെക്രട്ടറി പി.കെ.റഹ് മത്ത് ടീച്ചർ സംബന്ധിക്കും.10 മണ്ഡലങ്ങളിൽ നിന്ന് 54 ഇനങ്ങളിലായി ചിൽഡ്രൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ കാറ്റഗറിയിൽ നിന്ന് 750 ൽ പരം കുട്ടികൾ  പങ്കെടുക്കും. സമാപന ചടങ്ങിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.അബ്ദുല്ല മാസ്റ്റർ, വാർഡ് മെമ്പർ പി. സാജിദ, കെ.എൻ.എം ജില്ലാ  സെക്രട്ടറി എൻ.കെ.എം.സകരിയ്യ,എം.എസ്.എം ജില്ലാ പ്രസിഡണ്ട് ഫാറൂഖ് അഹമദ് കെ.പി.തുടങ്ങിയവർ പങ്കെടുക്കും. മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ എം സി അബ്ദു റഹ്മാൻ മാസ്റ്റർ ജനറൽ കൺവീനർ എൻ.കുഞ്ഞബ്ദുല്ല മാസ്റ്റർ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അലി കിനാലൂർ കൺവീനർ റഷീദ് വാളൂർ, മീഡിയ ചെയർമാൻ ഫൈസൽ.പി.കെ കൺവീനർ ഷൗക്കത്ത് വള്ളിയോത്ത് എന്നിവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍