സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 640 രൂപയാണ് കൂടിയത്. 95,072 രൂപയാണ് ഒരു പവന്റെ വില. ഇന്നലെ 94,920 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 80 രൂപ കൂടി. 11,945 രൂപയാണ് വില. 24 കാരറ്റിന് പവന് 1,04,248 രൂപയും ഗ്രാമിന് 13,031 രൂപയുമാണ്. 18 കാരറ്റിന് പവന് 78,184 രൂപയും ഗ്രാമിന് 9,773 രൂപയുമാണ് വില.
ഡിസംബർ മൂന്നിന് രേഖപ്പെടുത്തിയ 95,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരം. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. എന്നാൽ വീണ്ടും ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നു.
ഒക്ടോബറിലാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. ഒക്ടോബർ 17ന് പവൻവില 97,360 ലെത്തിയിരുന്നു. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. ഈ വർഷം ജനുവരിയിലാണ് സ്വർണവില ആദ്യമായി 60,000 കടന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്. വെള്ളിയ്‌ക്ക് ഗ്രാമിന് 207 രൂപയും കിലോഗ്രാമിന് 2,07,000 രൂപയുമാണ് വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍