പ്രകടനത്തിനിടെ അയ്യപ്പഭക്തനെ മർദിച്ച് പരാതി
കൊടുവള്ളിയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ മുസ്ലീം ലീഗ് പ്രവർത്തകർ അയ്യപ്പഭക്തനെ മർദിച്ചതായി പരാതി. കൊടുവള്ളി വാവാട് റോഡരിയിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന വാവാട് സ്വദേശി ഷിബിനിനാണ് മർദനമേറ്റത്. ആക്രമണത്തിൽ അയ്യപ്പഭക്തന്റെ മാല പൊട്ടിച്ചതായും പരാതിയുണ്ട്.
മർദനമേറ്റ ഷിബിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍