ചുരത്തിൽ കുരുക്ക്; ക്രിസ്മസ്-പുതുവത്സര സീസണിൽ ചുരം
താമരശ്ശേരി :പുത്തൻ പ്രതീക്ഷകളുമായി ക്രിസ്മസ്-പുതുവത്സര സീസണെ വരവേൽക്കാനൊരുങ്ങുകയാണ് വയനാടൻ വിനോദസഞ്ചാരമേഖല. ക്രിസ്മസ് അവധിയും തണുപ്പുകാലവും വിനോദസഞ്ചാരമേഖലയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്ന നാളുകളാണ്. അവധിക്കാലം ചെലവഴിക്കാൻ കൂടുതൽ സഞ്ചാരികൾ ചുരംകയറുന്ന ദിവസങ്ങൾ.നിലവിൽ രാവിലെ മുതൽ ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്
ക്രിസ്മസ്-പുതുവത്സര സീസണെ വരവേൽക്കാനൊരുങ്ങുമ്പോഴും ചുരം 'പണി' തരുമോയെന്ന ആശങ്കയും മേഖലയിലുള്ളവർക്കുണ്ട്. ചുരത്തിൽ അടിക്കടിയുണ്ടാവുന്ന ഗതാഗതക്കുരുക്കാണ് ആശങ്കയ്ക്കുകാരണം. മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിക്കിടക്കേണ്ടിവരുന്ന സാഹചര്യമുണ്ടാവുമ്പോൾ വിനോദസഞ്ചാരികൾപലരും വരാൻ മടിക്കുകയാണ്.
"അവധിക്കാലങ്ങളിൽ ചുരത്തിൽ വാഹനത്തിരക്കേറുകയും കുരുക്കുണ്ടാവുകയും ചെയ്യും. മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരത്തിൽവെച്ച് തകരാറിലാവുന്ന സമയത്തൊക്കെ കുരുക്ക് മണിക്കൂറുകൾ നീളുകയുംചെയ്യും. ഈ സാഹചര്യം ഒഴിവാക്കാൻ ചുരത്തിലൂടെ മൾട്ടി ആക്സിൽ വാഹനങ്ങൾക്കും കണ്ടെയ്നറുകൾക്കും നിയന്ത്രണമേർപ്പെടുത്തണമെന്നാണ് ആവശ്യം; പ്രത്യേകിച്ച് അവധിദിവസങ്ങളിൽ. തിരക്കുകൂടാൻ സാധ്യതയുള്ള സമയങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങൾ, കണ്ടെയ്നറുകൾ എന്നിവ നാടുകാണിച്ചുരംവഴി തിരിച്ചുവിട്ട് ഗതാഗതക്കുരുക്കൊഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍