ഉള്ള്യേരിയില്‍ ബസ് യാത്രയ്ക്കിടെ യുവതിയുടെ മാലകവരാന്‍ ശ്രമം; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍
ഉള്ള്യേരി: ബസില്‍വെച്ച് യുവതിയുടെ മാല കവരാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ഉള്ള്യേരി ബസ് സ്റ്റാന്റിലായിരുന്നു സംഭവം. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനികളായ ലക്ഷ്മി, ശീതള്‍ എന്നിവരാണ് പിടിയിലായത്.
ഉള്ള്യേരിയില്‍ നിന്നും നടുവണ്ണൂരിലേക്ക് പോകാനായി ബസില്‍ കയറിയതായിരുന്നു കരിമ്പാപ്പൊയില്‍ സ്വദേശിനി. ബസിലുണ്ടായിരുന്ന പ്രതികള്‍ യുവതിയുടെ നാലേകാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇവരെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇരുവരെയും അത്തോളി പൊലീസാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍