എൻഎസ്എസ് ക്യാമ്പ് ഉൽഘാടനം ചെയ്തു.

കോളിക്കൽ : റഹ്മാനിയ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കോളിക്കൽ കാരുണ്യതീരം ക്യാമ്പസിൽ നടത്തുന്ന സപ്തദിന എൻഎസ്എസ് സഹവാസ ക്യാമ്പിന് തുടക്കമായി. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ടി മുഹമ്മദാലി ക്യാമ്പ് ഉൽഘാടനം ചെയ്തു. റഹ്മാനിയ വി എച്ച് എസ് പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ പുല്ലാനി അധ്യക്ഷഹിച്ചു. പ്രോഗ്രാം ഓഫീസർ മുഹമ്മദ് അമീൻ ക്യാമ്പ്  വിശദീകണം നടത്തി.
വൈദ്യുതി അപകട രഹിത കേരളം ലക്ഷ്യമാക്കി *സേഫ്റ്റി സ്പാർക്ക്*, കൃത്രിമ സൗന്ദര്യവർദ്ധക ഉൽപന്ന ഉപയോഗത്തിനെതിരെ *സഹജം സുന്ദരം* എന്ന പേരിൽ ആരോഗ്യ ജാഗ്രത ക്യാമ്പയിൻ, *വർജ്യം* അഥവാ നോ ടു ഡ്രഗ്സ്  ആസാദ് സേന ക്യാമ്പയിൻ, മുഴുവൻ വളണ്ടിയർമാർക്കും *സായന്തനം* എന്ന പേരിൽ ജെറിയാട്രിക് ആൻഡ് പാലിയേറ്റീവ് പരിശീലനം, കൃഷി സംരക്ഷണ മൃഗപരിപാലന ഇടങ്ങൾ സന്ദർശനവും നൈപുണി പരിചയവും നടത്തുന്ന സാകൂതം* പരിപാടി, കാരുണ്യതീരം ക്യാമ്പസിലെ സ്നേഹം അതിൽ നിർമ്മാണം തുടങ്ങി പത്തോളം പ്രോജക്ട് പ്രോഗ്രാമുകളാണ് ഈ ക്യാമ്പിൻ്റെ ഭാഗമായി നടത്തുന്നത്.
ബാബു കുടുക്കിൽ, ഹൈദർ അലി, ടി എം അബ്ദുൽ ഹക്കീം, രവീന്ദ്രൻ ഒ കെ എന്നിവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി പി യൂനുസ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍