വിഭിന്നശേഷിസംഗമം-റൂബി ജൂബിലി

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ഭാഗമായി രൂപതാ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ  'ഇടയനോടൊപ്പം
എന്ന പേരിൽ രൂപതയിലെ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുടെയും, കുടുംബാംഗങ്ങളുടെയും  ക്രിസമസ് ആഘോഷം ബഹുമാനപെട്ട  താമരശ്ശേരി രൂപത അധ്യക്ഷൻ മാർ.  റെമിജിയൂസ് ഇഞ്ചനാനിയിൽ  പിതാവിന്റെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. പുതുപ്പാടി സെന്റ് ജോർജ് പാരിഷ് ഓഡിറ്ററിയത്തിൽ വെച്ചാണ് ഈ പരിപാടി നടത്തിയത്.
 ഭിന്നശേഷിക്കാരായ  സഹോദരങ്ങൾക്കും അവരുടെ കുട്ടിരിപ്പുകാർക്കും അഭിവന്ദ്യ പിതാവിനോടൊപ്പമുള്ള ക്രിസ്മസ് ആഘോഷം ആവേശകരമായ അനുഭവമായി മാറി.പിതാവ് അവരെ കേൾക്കാനും ചേർത്തുപിടിക്കാനും തയ്യാറായിക്കൊണ്ട് അവർക്കും സഭാ ഗാത്രത്തിൽ  സവിശേഷ സ്ഥാനം ഉണ്ടെന്ന്  ബോധ്യപ്പെടുത്തി.  കൊച്ചു വിനോദങ്ങളിലും ക്രിസ്മസ്ഗാനങ്ങളിലും പങ്കെടുത്തുകൊണ്ട് ഉണ്ണീശോയുടെ തിരു ജനനത്തിന്റെ സന്തോഷത്തിൽ അവർ പങ്കാളികളായി. സംഗമത്തിലേക്ക് കടന്നുവന്ന പിതാവിനെ അവർ പൂച്ചെണ്ടു നൽകി കരോൾ ഗാനങ്ങൾ ആലപിച്ചുകൊണ്ട് സ്വീകരിച്ചു.അഭിവന്ദ്യ പിതാവ് സംഗമം ഉദ്ഘാടനം ചെയ്തു.പുതുപ്പാടി ഇടവകവികാരി ഫാ ജോർജ് കളത്തൂർ, കുടുംബക്കൂട്ടായ്മ ഡയറക്ടർ ഫാ ജിനോയ് പനക്കൽ,മേഖല ഡയറക്ടർ ഫാ മിൽട്ടൻ മുളങ്ങശ്ശേരി, സി ഓ ഡി ഡയറക്ടർ ഫാ സായി പാറകുളങ്ങര,രൂപതാ പ്രസിഡന്റ്‌ പ്രകാശ് പുളിക്കെക്കര,പ്രോഗ്രാം കോർഡിനേറ്റർ മനോജ്, രൂപതാ സെക്രട്ടറി ശ്രീമതി മേരികുട്ടി, ശ്രീമതി രുഗ്മിണിയമ്മ എന്നിവർ പ്രസംഗിച്ചു. രൂപത വികാരി ജനറൽ ഫാ ജോയ്‌സ് വയലിൽ, രൂപത ചാൻസലർ ഫാ സെബാസ്റ്റ്യൻ, ഫെറോനാ വികാരി ഫാ കുര്യാക്കോസ് ഐകോളൊമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു.പിതാവിനോടൊപ്പം ഫോട്ടോ സെഷനും കേക്ക് മുറിക്കലും തുടർന്ന് വിഭവസമ്രുദ്ധമായ സദ്യയും എല്ലാവരും ആസ്വദിച്ചു. ഉച്ചഭക്ഷണശേഷം തുടർന്ന സംഗമത്തിൽ കടന്നു വന്നവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പിതാവിന്റെ ക്രിസ്‍മസ് സമ്മാനങ്ങൾ സ്വീകരിച്ചുകൊണ്ടാണ് എല്ലാവരും സന്തോഷപൂർവം മടങ്ങിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍