സ്പന്ദനം സപ്തദിന ക്യാമ്പ്

കട്ടിപ്പാറ :വെട്ടിഒഴിഞ്ഞതോട്ടം ജി എൽ പി സ്കൂളിൽ ഏഴ് ദിവസമായി നടന്നുവരുന്ന 
ബാലുശ്ശേരി ശ്രീ ഗോകുലം ആർട്സ് കോളേജിന്റെ NSS ക്യാമ്പ് സമാപിച്ചു. 
വ്യത്യസ്ത ചിന്തയും വിവിധ സംസ്കാരവുമായി വന്ന് 
വെട്ടിഒഴിഞ്ഞതോട്ടം എന്ന ഗ്രാമത്തിന്റെ സ്നേഹവും  ജി എൽ പി സ്കൂളിന്റെ പ്രകൃതി മനോഹാരിതയും
ആവോളം ആസ്വദിച്ച്  ഒരേ മനസ്സോടെ അവർ മടങ്ങി ..

മനസ്സു നന്നാവട്ടെ 
മതമെതെങ്കിലുമാവട്ടെ 
മാനവ ഹൃത്തിൻ ചില്ലയിലെല്ലാം  
മാണ്‍പുകൾ വിടരട്ടെ..        
 എന്ന NSS ഗീതം ജീവിതത്തിൽ പകർത്താനും മറ്റുള്ളവർക്ക് പകർന്നു നൽകാനും 
കഴിഞ്ഞ ഏഴ് ദിവസങ്ങൾ കൊണ്ട് നിങ്ങൾ ആർജിച്ചെടുത്ത അറിവും ആരോഗ്യവും ആത്മധൈര്യവും മുന്നോട്ടുള്ള ജീവിതത്തിൽ നിങ്ങൾക്ക് മുതൽക്കൂട്ടാവട്ടേ എന്നും 
പ്രസിഡന്റ് പദവി ഏറ്റെടുത്ത ശേഷം തന്റെ ആദ്യ പൊതുപരിപാടി ഉത്ഘാടനം ചെയ്ത്  കൊണ്ട് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സജീന ടീച്ചർ
 സമാപന സംഗമത്തിൽ കുട്ടികളോട് ആഹ്വാനം ചെയ്തു.
12 ആം വാർഡ് മെമ്പർ നസീമ അസീസ് 
അധ്യക്ഷയായ ചടങ്ങിൽ 
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  പ്രേംജി ജയിംസ് മുഖ്യഥിതിയായിരുന്നു .
ജി എൽ പി സ്കൂൾ പ്രധാനധ്യാപകൻ മുഹമ്മദ്‌ അഷ്‌റഫ്‌,  സംഷീർ എ പി , അഷ്‌റഫ്‌  പി വി , കോളേജ് മാനേജർ ബലരാമൻ എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. 

ഈ നാടും നാട്ടുകാരും ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ടവരായിരിക്കുമെന്നും 
നിങ്ങൾ നൽകിയ സ്നേഹത്തിനും കരുതലിനും  ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും സ്വാഗത പ്രസംഗത്തിൽ 
 പ്രോഗ്രാം ഓഫീസർ 
ഡോ : ആശാലത പി കെ അറിയിച്ചു. 
NSS വളണ്ടിയർ ശിവപ്രസാദ് 
ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍