വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം കേമ്പ് സമാപിച്ചു.
താമരശ്ശേരി: വിസ്ഡം സ്റ്റുഡന്റ്‌സ് പൂനൂർ മണ്ഡലം ദ്വിദിന വിദ്യാർത്ഥി സംഗമം 'ഹലാവ 2025' സംഘടിപ്പിച്ചു.
തച്ചംപൊയിൽ സലഫി മസ്ജിദിൽ നടന്ന കേമ്പ് വിസ്ഡം യൂത്ത് കോഴിക്കോട് നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് നസീബ് ടി പി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് കെ ആദിൽ അമീൻ അധ്യക്ഷത വഹിച്ചു. വിവിധ
വിഷയങ്ങളിൽ വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡണ്ട് സഫ് വാൻ ബറാമി അൽ ഹിക്മി,വിസ്ഡം യൂത്ത് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ലാ ജോയിൻ സെക്രട്ടറി വി.കെ ഉനൈസ് സ്വലാഹി, ഫാരിസ് കോളിക്കൽ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
മണ്ഡലം ഭാരവാഹികളായ അമീൻ സി.പി., കെ നിഹാൽ റഹ്മാൻ, മുഹമ്മദ് അസ്‌ലം സി.പി,സഅദ് മുഹമ്മദ്തച്ചംപൊയിൽ, അഹമ്മദ് നഹൽ ടി.പി എന്നിവർ സംസാരിച്ചു. വിസ്ഡം മണ്ഡലം സെക്രട്ടറി വി.സി മുഹമ്മദ് മാസ്റ്റർ, തച്ചം പൊയിൽ യൂനിറ്റ് പ്രസിഡണ്ട് ടി.പി. അബ്ദുൽഖാദർ മാസ്റ്റർ, സെക്രട്ടറി ടി.പി അബ്ദുൽ ജലീൽ, മുബശിർ സി.പി നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍