പാ​ർ​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ൾ വേ​ണ്ട; നേ​താ​ക്ക​ൾ​ക്ക് എം.​വി. ഗോ​വി​ന്ദ​ന്‍റെ താ​ക്കീ​ത്
 
തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ പ്ര​സ്താ​വ​ന​ക​ള്‍ നേ​താ​ക്ക​ൾ ന​ട​ത്ത​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

പാ​ര്‍​ട്ടി നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​യ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ള്‍ നേ​താ​ക്ക​ൾ ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും അ​ത്ത​രം പ്ര​സ്താ​വ​ക​ളെ പാ​ര്‍​ട്ടി ത​ള​ളു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ട നി​ര്‍​ദേ​ശം.

മ​ന്ത്രി​യും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വു​മാ​യ സ​ജി ചെ​റി​യാ​ന്‍, മു​തി​ര്‍​ന്ന നേ​താ​വ് എ.​കെ. ബാ​ല​ന്‍ എ​ന്നി​വ​ര്‍ സ​മീ​പ കാ​ല​ത്ത് ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും വി​ജ​യി​ക​ളു​ടെ പേ​ര് നോ​ക്കി​യാ​ൽ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം അ​റി​യാ​മെ​ന്ന സ​ജി ചെ​റി​യാ​ൻ വാ​ക്കു​ക​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ അ​തി​നെ ന്യാ​യീ​ക​രി​ച്ച​ത് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി. തു​ട​ർ​ന്ന് മ​ന്ത്രി ഖേ​ദ​പ്ര​ക​ട​നം ന​ട​ത്തി.

പ്ര​തി​ക​ര​ണം അ​ന​വ​സ​ര​ത്തി​ലാ​യി​രു​ന്നു എ​ന്നാ​ണ് യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്ന​ത്.

   *ടൂ​റി​സ്റ്റ് ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്*
കോ​ട്ട​യം: തി​രു​വ​ല്ല മു​ത്തൂ​രി​ൽ എം​സി റോ​ഡി​ൽ ടൂ​റി​സ്റ്റ് ബ​സും കോ​ൺ​ക്രീ​റ്റ് മി​ക്സ​ർ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് പു​ല​ർ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന 30ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. 

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബ​സ് യാ​ത്ര​ക്കാ​രെ തി​രു​വ​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ടൂ​റി​സ്റ്റ് ബ​സും മി​ക്സ​ർ ട്ര​ക്കും നേ​ർ​ക്കു​നേ​ർ ഇ​ടി​ച്ച​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ട്ര​ക്ക് ഡ്രൈ​വ​ർ ക്യാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യി​രു​ന്നു. 

തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന യൂ​ണി​റ്റും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ട്ര​ക്ക് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട കാ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

    *വിഴിഞ്ഞം വികസിക്കുന്നു; ഒരേസമയം അഞ്ച് മദർഷിപ്പുകൾ കൈകാര്യം ചെയ്യാം*
വി​​​ഴി​​​ഞ്ഞം: ഒ​​​രേ​​​സ​​​മ​​​യം അ​​​ഞ്ച് മ​​​ദ​​​ർ​​​ഷി​​​പ്പു​​​ക​​​ൾ വ​​​രെ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ പാ​​​ക​​​ത്തി​​​ൽ തു​​​റ​​​മു​​​ഖം വി​​​ക​​​സി​​​ക്കും. 2035ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് വ​​​രു​​​മാ​​​ന വി​​​ഹി​​​തം ല​​​ഭി​​​ച്ചു തു​​​ട​​​ങ്ങും.

തു​​​റ​​​മു​​​ഖ​​​ത്തി​​​ന്‍റെ ഒ​​​ന്നാം ഘ​​​ട്ട​​​ത്തി​​​നാ​​​യി 5,500 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ മു​​​ട​​​ക്കി​​​യ​​​ത്. രാ​​​ജ്യ​​​ത്ത് മ​​​റ്റൊ​​​രു സ​​​ർ​​​ക്കാ​​​രും തു​​​റ​​​മു​​​ഖ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ഇ​​​ത്ര​​​യും വ​​​ലി​​​യൊ​​​രു നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. രാ​​​ജ്യ​​​ത്തി​​​നാ​​​കെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​യാ​​​ണ് ​ഇ​​​തി​​​നെ കാ​​​ണേ​​​ണ്ട​​​ത്.

വി​​​ഴി​​​ഞ്ഞ​​​ത്തി​​​ന്‍റെ തീ​​​ര​​​ത്തുനി​​​ന്ന് ലോ​​​ക​​​ത്തി​​​നു നാം ​​​ന​​​ൽ​​​കു​​​ന്ന വ​​​ലി​​​യ സ​​​ന്ദേ​​​ശം ഇ​​​താ​​​ണ് “കേ​​​ര​​​ളം മാ​​​റു​​​ക​​​യാ​​​ണ്, കേ​​​ര​​​ളം മു​​​ന്നേ​​​റു​​​ക​​​യാ​​​ണ്”. ഇ​​​നി​​​യും ഒ​​​രു​​​പാ​​​ട് കാ​​​ര്യ​​​ങ്ങ​​​ൾ ഇ​​​വി​​​ടെ ചെ​​​യ്യാ​​​നു​​​ണ്ട്. ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യാ​​​കെ പി​​​ന്തു​​​ണ​​​യോ​​​ടെ അ​​​വ​​​യും പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ക ത​​​ന്നെ ചെ​​​യ്യു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തോ​​​ടൊ​​​പ്പം​​​ പോ​​​ർ​​​ട്ടി​​​നെ ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന റോ​​​ഡി​​​ന്‍റെ​ ഉ​​​ദ്ഘാ​​​ട​​​ന​​​വും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​ർ​​​വ​​​ഹി​​​ച്ചു.

തു​​​റ​​​മു​​​ഖ മ​​​ന്ത്രി വി. ​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കേ​​​ന്ദ്ര തു​​​റ​​​മു​​​ഖ, ഷി​​​പ്പിം​​​ഗ് ആ​​​ൻ​​​ഡ് വാ​​​ട്ട​​​ര്‍​വേ​​​യ്സ് മ​​​ന്ത്രി സ​​​ര്‍​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ള്‍ മു​​​ഖ്യ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. മ​​​ന്ത്രി​​​മാ​​​രാ​​​യ കെ. ​​​രാ​​​ജ​​​ന്‍, വി. ​​​ശി​​​വ​​​ന്‍​കു​​​ട്ടി, കെ. ​​​എ​​​ന്‍‌. ബാ​​​ല​​​ഗോ​​​പാ​​​ല്‍, ആ​​​ര്‍. അ​​​നി​​​ല്‍, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി. ​​​ഡി. സ​​​തീ​​​ശ​​​ന്‍ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു, എം​​​എ​​​ല്‍​എ​​​മാ​​​രാ​​​രാ​​​യ അ​​​ഡ്വ. എം. ​​​വി​​​ന്‍​സ​​​ന്‍റ്, വി. ​​​ജോ​​​യി, ഒ.​​​എ​​​സ്. അം​​​ബി​​​ക, വി. ​​​ശ​​​ശി, ഡി. ​​​കെ. മു​​​ര​​​ളി, ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന്‍, അ​​​ഡ്വ. വി.​​​കെ. പ്ര​​​ശാ​​​ന്ത്, ജി. ​​​സ്റ്റീ​​​ഫ​​​ന്‍, സി.​​​കെ. ഹ​​​രീ​​​ന്ദ്ര​​​ന്‍, ഐ.​​​ബി. സ​​​തീ​​​ഷ്, കെ. ​​​ആ​​​ന്‍​സ​​​ല​​​ന്‍, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക​​​ര്‍ ക​​​ര​​​ണ്‍ അ​​​ദാ​​​നി, ഡോ. ​​​എ. കൗ​​​ശി​​​ഗ​​​ന്‍ ഐ .​​​എ എ​​​സ്(​​​സെ​​​ക്ര​​​ട്ട​​​റി, തു​​​റ​​​മു​​​ഖ വ​​​കു​​​പ്പ്), വി​​​ജ​​​യ് കു​​​മാ​​​ര്‍ ഐ​​​എ​​​എ​​​സ്(​​​സെ​​​ക്ര​​​ട്ട​​​റി, കേ​​​ന്ദ്ര തു​​​റ​​​മു​​​ഖ, ഷി​​​പ്പിം​​​ഗ് ആ​​​ൻ​​​ഡ് വാ​​​ട്ട​​​ര്‍​വേ​​​യ്സ്), അ​​​ശ്വ​​​നി ഗു​​​പ്ത (ഡ​​​യ​​​റ​​​ക​​​ര്‍ ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ), പ്ര​​​ദീ​​​പ് ജ​​​യ​​​രാ​​​മ​​​ന്‍ (സി​​​ഇ​​​ഒ, തു​​​റ​​​മു​​​ഖം, ഡോ. ​​​ദി​​​വ്യ എ​​​സ്. അ​​​യ്യ​​​ര്‍ ഐ​​​എ​​​എ​​​സ്(​​​മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക​​​ര്‍, വി​​​സി​​​ൽ), ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​പ്രി​​​യ​​​ദ​​​ര്‍​ശി​​​നി, ക​​​ള​​​ക്ട​​​ര്‍ അ​​​നു​​​കു​​​മാ​​​രി തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

    *കടകംപള്ളിയെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍*
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല സ്വ​​ണ​​ക്കൊ​​ള്ള കേ​​സി​​ല്‍ ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ ഉ​​യ​​ര്‍ന്ന​​തി​​നു പി​​ന്നാ​​ലെ മു​​ന്‍ ദേ​​വ​​സ്വം ​​മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​നെ പി​​ന്തു​​ണ​​ച്ച് ആ​​ക്ടി​​വി​​സ്റ്റ് രാ​​ഹു​​ല്‍ ഈ​​ശ്വ​​ര്‍.

ആ​​രു​​മി​​ല്ലാ​​ത്ത സ​​മ​​യ​​ത്ത് വി​​ശ്വാ​​സി​​ക​​ള്‍ക്കു വേ​​ണ്ടി നി​​ല​​കൊ​​ണ്ട​​ത് ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​നാ​​ണെ​​ന്ന് രാ​​ഹു​​ല്‍ ഈ​​ശ്വ​​ര്‍ പ​​റ​​ഞ്ഞു.

ക​​ട​​കം​​പ​​ള്ളി കു​​റ്റ​​ക്കാ​​ര​​നാ​​ണെ​​ന്ന് വ​​രു​​ത്തി തീ​​ര്‍ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്നു​​വെ​​ന്നും ചി​​ല മു​​ഖ്യ​​ധാ​​രാ മാ​​ധ്യ​​മ​​ങ്ങ​​ള്‍ വ​​ഴി​​യാ​​ണ് ഇ​​ത് ന​​ട​​ക്കു​​ന്ന​​തെ​​ന്നും രാ​​ഹു​​ല്‍ ഈ​​ശ്വ​​ര്‍ ആ​​രോ​​പി​​ച്ചു.

    *അതിവേഗ റെയിൽപാത; ഡിപിആർ ഒന്പത് മാസത്തിനകം: ഇ. ശ്രീധരൻ*
മ​​​​ല​​​​പ്പു​​​​റം: സി​​​​ൽ​​​​വ​​​​ർ ലൈ​​​​നി​​​​ന് ബ​​​​ദ​​​​ലാ​​​​യി അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ൽ​​​​പാ​​​​ത​​​​യു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ട് മെ​​​​ട്രോ​​​​മാ​​​​ൻ ഇ. ​​​​ശ്രീ​​​​ധ​​​​ര​​​​ൻ.

അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ലി​​​​ന്‍റെ ഡി​​​​പി​​​​ആ​​​​ർ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വി​​​​ൽ​​​​നി​​​​ന്ന് വാ​​​​ക്കാ​​​​ലു​​​​ള്ള അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചെ​​​​ന്നും പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 15 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം കേ​​​​ന്ദ്ര റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രാ​​​​ല​​​​യം ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്നും ശ്രീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു.

ന​​​​ഞ്ച​​​​ൻ​​​​കോ​​​​ട് റെ​​​​യി​​​​ൽ​​​​പാ​​​​ത സംബന്ധിച്ച് റെ​​​​യി​​​​ൽ​​​​വേ മ​​​​ന്ത്രിയെ കാ​​​​ണാ​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ഴാ​​​​ണ് ഇതുസം​​​​ബ​​​​ന്ധി​​​​ച്ച് ധാ​​​​ര​​​​ണ​​​​യാ​​​​യ​​​​ത്. പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കി​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. ഫെ​​​ബ്രു​​​വ​​​രി ര​​​​ണ്ടി​​​ന് പൊ​​​​ന്നാ​​​​നി​​​​യി​​​​ൽ ഓ​​​​ഫീ​​​​സ് തു​​​​ട​​​​ങ്ങും.

ഡി​​​​പി​​​​ആ​​​​ർ ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ ഡി​​​​എം​​​​ആ​​​​ർ​​​​സി​​​​യെ​​​​യാ​​​​ണ് ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യെ​​​​ന്ന് ശ്രീ​​​​ധ​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു. ഡി​​​​എം​​​​ആ​​​​ർ​​​​സി​​​​യു​​​​ടെ മു​​​​ഖ്യ​​​​ ഉ​​​​പ​​​​ദേ​​​​ശ​​​​ക​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് ശ്രീ​​​​ധ​​​​ര​​​​ൻ ഡി​​​​പി​​​​ആ​​​​ർ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക. ഒ​​​​ന്പ​​​​ത് മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഡി​​​​പി​​​​ആ​​​​ർ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​നാ​​​​കു​​​മെ​​​ന്നും ശ്രീ​​​ധ​​​ര​​​ൻ പ​​​റ​​​ഞ്ഞു.

   *ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ട്ട​യാ​ടു​ന്നു; 'മ​ര​ണ​മൊ​ഴി’ എ​ഫ്ബി​യി​ൽ പോ​സ്റ്റ് ചെ​യ്ത് സി​പി​ഒ*
തൃ​​​ശൂ​​​ർ: മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​ന്നെ വേ​​​ട്ട​​​യാ​​​ടു​​​ക​​​യാ​​​ണെ​​​ന്നും അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ത​​​നി​​​ക്കെ​​​തി​​​രേ കേ​​​സു​​​ക​​​ൾ കെ​​​ട്ടി​​​ച്ച​​​മ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്നും ആ​​​രോ​​​പി​​​ച്ച് ഫേ​​​സ്ബു​​​ക്കി​​​ൽ ‘മ​​​ര​​​ണ​​​മൊ​​​ഴി’ പോ​​​സ്റ്റ് ചെ​​​യ്ത് സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ സി.​​​എം. ജ്യോ​​​തി​​​ഷ്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും സ​​​ർ​​​ക്കാ​​​രി​​​നെ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ച്ചെ​​​ന്ന പേ​​​രി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​നി​​​ക്കെ​​​തി​​​രേ മെ​​​മ്മോ അ​​​യ​​​ച്ചെ​​​ന്നും ത​​​നി​​​ക്കെ​​​ന്തെ​​​ങ്കി​​​ലും സം​​​ഭ​​​വി​​​ച്ചാ​​​ൽ മ​​​ര​​​ണ​​​മൊ​​​ഴി​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​ണ​​​മെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യു​​​മാ​​​ണ് ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റ്.

വാ​​​ടാ​​​ന​​​പ്പി​​​ള്ളി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ സി​​​പി​​​ഒ ആ​​​യി​​​രു​​​ന്ന ഇ​​​യാ​​​ൾ ഇ​​​പ്പോ​​​ൾ ദീ​​​ർ​​​ഘ​​​കാ​​​ല അ​​​വ​​​ധി​​​യെ​​​ടു​​​ത്തു വി​​​ദേ​​​ശ​​​ത്താ​​​ണ്. മ​​​ര​​​ണ​​​മൊ​​​ഴി​​​യു​​​ടെ കോ​​​പ്പി​​​ക​​​ൾ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ​​​യും ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും പ​​​ക്ക​​​ൽ ഏ​​​ല്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും കാ​​​ര​​​ണ​​​ക്കാ​​​ർ ആ​​​രൊ​​​ക്കെ​​​യെ​​​ന്ന് അ​​​തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും പ​​​റ​​​യു​​​ന്നു.

ക​​​ണ്ണി​​​ലെ ക​​​ര​​​ടു​​​ക​​​ളാ​​​കു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രെ ഏ​​​തു​​​വി​​​ധേ​​​ന​​​യും മ​​​സ്തി​​​ഷ്ക​​​പ്ര​​​ക്ഷാ​​​ള​​​നം ന​​​ട​​​ത്തി അ​​​പ​​​ക​​​ട​​​മ​​​ര​​​ണ​​​ത്തി​​​ലേ​​​ക്കോ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലോ പെ​​​ടു​​​ത്തി ഇ​​​ല്ലാ​​​യ്മ ചെ​​​യ്യു​​​ക​​​യാ​​​ണ് ഓ​​​ഫീ​​​സ​​​ർ​​​ വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ രീ​​​തി, ക​​​ടു​​​ത്ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മാ​​​ണ് ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്നും ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് തു​​​ട​​​ങ്ങി​​​യ ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​ണു പോ​​​സ്റ്റി​​​ൽ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​ത്.

അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​നം ന​​​ട​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും സ​​​ർ​​​ക്കാ​​​രി​​​നും പോ​​​ലീ​​​സ് വ​​​കു​​​പ്പി​​​നു​​​മെ​​​തി​​​രേ തു​​​ട​​​ർ​​​ച്ച​​​യാ​​​യി പോ​​​സ്റ്റു​​​ക​​​ൾ ഇ​​​ട്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം റൂ​​​റ​​​ൽ പോ​​​ലീ​​​സ് ജ്യോ​​​തി​​​ഷി​​​നു മെ​​​മ്മോ ന​​​ൽ​​​കി​​​യ​​​ത്. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തിഛാ​​​യ​​​യ്ക്കു കോ​​​ട്ടം​​​ത​​​ട്ടു​​​ന്ന വി​​​ധ​​​ത്തി​​​ലും പോ​​​ലീ​​​സ് സേ​​​ന​​​യു​​​ടെ സ​​​ൽ​​​പ്പേ​​​രി​​​നു ക​​​ള​​​ങ്ക​​​മു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ലും പോ​​​സ്റ്റു​​​ക​​​ളി​​​ട്ടെ​​​ന്നാ​​​ണ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ മെ​​​മ്മോ​​​യി​​​ലു​​​ള്ള​​​ത്. ‌

സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ച്ച​​​ട​​​ക്ക ലം​​​ഘ​​​നം അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ ഡി​​​വൈ​​​എ​​​സ്പി​​​യെ റൂ​​​റ​​​ൽ പോ​​​ലീ​​​സ് മേ​​​ധാ​​​വി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ലും അ​​​ച്ച​​​ട​​​ക്ക​​​ലം​​​ഘ​​​നം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് മെ​​​മ്മോ ന​​​ൽ​​​കി​​​യ​​​ത്.

തു​​​ട​​​ർ​​​ച്ച​​​യാ​​​യു​​​ള്ള പോ​​​സ്റ്റു​​​ക​​​ളി​​​ൽ സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ചി​​​നെ​​​യും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും പേ​​​രെ​​​ടു​​​ത്തു വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും നി​​​ര​​​വ​​​ധി​​​യു​​​ണ്ട്. പോ​​​സ്റ്റി​​​നെ​​​തി​​​രേ റൂ​​​റ​​​ൽ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.
  
   *ശീ​ത​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ്; യു​എ​സി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി*

ന്യൂ​യോ​ർ​ക്ക്: കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ യു​എ​സി​ൽ വ്യാ​പ​ക​മാ​യി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ശീ​ത​ക്കാ​റ്റ് വീ​ശു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​യി​ൽ നി​ന്ന് പു​റ​പ്പെ​ടാ​നി​രു​ന്ന വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​ത്.

8,400 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണ് യു​എ​സ് റ​ദ്ദാ​ക്കി​യ​ത്. ന്യൂ ​മെ​ക്‌​സി​ക്കോ മു​ത​ൽ ന്യൂ ​ഇം​ഗ്ല​ണ്ട് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ 14 കോ​ടി​യോ​ളം ജ​ന​ങ്ങ​ളെ ശീ​ത​ക്കാ​റ്റ് ബാ​ധി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 30ഓ​ളം സം​ഘ​ങ്ങ​ളെ ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഒ​ഹാ​യോ, മി​ന​സോ​ട്ട, മി​ഷി​ഗ​ൺ, ഇ​ലി​നോ​യ് തു​ട​ങ്ങി അ​മേ​രി​ക്ക​യു​ടെ വ​ട​ക്ക്-​മ​ധ്യ ഭാ​ഗ​ങ്ങ​ളി​ലെ 12-ഓ​ളം സം​സ്ഥാ​ന​ങ്ങ​ളി​ൽ മൈ​ന​സ് 40 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് നി​ല​വി​ലെ താ​പ​നി​ല. കാ​ലാ​വ​സ്ഥ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് പ​ള്ളി​ക​ൾ ഞാ​യ​റാ​ഴ്‌​ച പ്രാ​ർ​ഥ​ന​ക​ൾ ഓ​ൺ​ലൈ​നാ​ക്കി​യി​ട്ടു​ണ്ട്.

    *അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ളും കു​​​ട്ടി​​​ക​​​ളും വേ​​​ണ​​​മെ​​​ന്ന് വാ​​​ൻ​​​സ്*

​വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി: ‘ജീ​​​വ​​​ൻ ഒ​​​രു ദാ​​​ന​​​മാ​​​ണ്’ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ൽ യു​​​എ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി​​​യി​​​ൽ ന​​​ട​​​ന്ന "മാ​​​ർ​​​ച്ച് ഫോ​​​ർ ലൈ​​​ഫി’ൽ അ​​​ണി​​​ചേ​​​ർ​​​ന്ന് യു​​​എ​​​സ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ.​​​ഡി. വാ​​​ൻ​​​സും. മാ​​​ർ​​​ച്ചി​​​ലെ ആ​​​ദ്യ രാ​​​ഷ്‌​​​ട്രീ​​​യ ​​​പ്ര​​​സം​​​ഗ​​​ക​​​നാ​​​യി​​​രു​​​ന്നു വാ​​​ൻ​​​സ്.

പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ഗർഭഛിദ്ര ന​​​യ​​​ങ്ങ​​​ളെ ന്യാ​​​യീ​​​ക​​​രി​​​ച്ച വാ​​​ൻ​​​സ്, നി​​​ങ്ങ​​​ൾ​​​ക്ക് വൈ​​​റ്റ് ഹൗ​​​സി​​​ൽ ഒ​​​രു സ​​​ഖ്യ​​​ക​​​ക്ഷി​​​യു​​​ണ്ടെ​​​ന്നും സ​​​ദ​​​സ്യ​​​രോ​​​ടാ​​​യി പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ളും കു​​​ട്ടി​​​ക​​​ളും വേ​​​ണ​​​മെ​​​ന്നാ​​​ണു താ​​​ൻ അ​​​തി​​​യാ​​​യി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് വാ​​​ൻ​​​സ് പ​​​റ​​​ഞ്ഞു. താ​​​നും ഭാ​​​ര്യ ഉ​​​ഷ​​​യും നാ​​​ലാ​​​മ​​​ത്തെ കു​​​ട്ടി​​​ക്കാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന വി​​​വ​​​ര​​​വും അ​​​ദ്ദേ​​​ഹം പ​​​ങ്കു​​​വ​​​ച്ചു. പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ സ്വ​​​ന്തം ജീ​​​വി​​​ത​​​ത്തി​​​ൽ പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണു നി​​​ങ്ങ​​​ളു​​​ടെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വാ​​​ൻ​​​സി​​​നു​​​ പു​​​റ​​​മെ ഹൗ​​​സ് സ്പീ​​​ക്ക​​​ർ മൈ​​​ക്ക് ജോ​​​ൺ​​​സ​​​ൺ, പ്രോ​​​ലൈ​​​ഫ് വ​​​ക്താ​​​വു​​​കൂ​​​ടി​​​യാ​​​യ ന്യൂ​​​ജ​​​ഴ്സി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സെ​​​ന​​​റ്റ​​​ർ ക്രി​​​സ് സ്മി​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു. പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും സെ​​​ന​​​റ്റ് മ​​​ജോ​​​റി​​​റ്റി നേ​​​താ​​​വ് ജോ​​​ൺ തു​​​നെ​​​യും മാ​​​ർ​​​ച്ചി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു. നി​​​ര​​​വ​​​ധി റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ അം​​​ഗ​​​ങ്ങ​​​ളും പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

‘മാ​​​ർ​​​ച്ച് ഫോ​​​ർ ലൈ​​​ഫി’​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ​​​ക്ക് ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഗ​​​ർ​​​ഭാ​​​വ​​​സ്ഥ മു​​​ത​​​ൽ സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണം വ​​​രെ ജീ​​​വ​​​ന്‍റെ എ​​​ല്ലാ ഘ​​​ട്ട​​​ങ്ങ​​​ളെ​​​യും ആ​​​ദ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​ര​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്കു​​​ക എ​​​ന്ന​​​ത് മ​​​റ്റെ​​​ല്ലാ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​നി​​​വാ​​​ര്യ​​​മാ​​​യ അ​​​ടി​​​ത്ത​​​റ​​​യാ​​​ണെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. രാ​​​ജ്യ​​​ത്തെ 50 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഗർഭഛിദ്രം നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ 1973ലെ ​​​റോ വേ​​​ഴ്സ​​​സ് വേ​​​ഡ് വി​​​ധി വ​​​ന്ന​​​തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് ഇ​​​തി​​​നെ​​​തി​​​രേ എ​​​ല്ലാ​​​ വ​​​ർ​​​ഷ​​​വും ജ​​​നു​​​വ​​​രി 23ന് ​​​മാ​​​ർ​​​ച്ച് ഫോ​​​ർ ലൈ​​​ഫ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച ന​​​ട​​​ന്ന മാ​​​ർ​​​ച്ചി​​​ൽ ജീ​​​വ​​​ന്‍റെ മ​​​ഹ​​​ത്വം ഉ​​​ദ്ഘോ​​​ഷി​​​ച്ചും ഗ​​​ർ​​​ഭ​​​സ്ഥ​​​ശി​​​ശു​​​വി​​​ന്‍റെ ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഉ​​​റ​​​ക്കെ പ്ര​​​ഖ്യാ​​​പി​​​ച്ചും പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

    *വൈദികനെ മോചിപ്പിച്ചു*
അ​​​ബു​​​ജ: നൈ​​​ജീ​​​രി​​​യ​​​യി​​​ൽ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ക​​​ത്തോ​​​ലി​​​ക്കാ​​​ വൈ​​​ദി​​​ക​​​നെ മോ​​​ചി​​​പ്പി​​​ച്ചു.

ക​​​ഡു​​​ന അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ​​​പ്പെ​​​ട്ട സെ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​ബൊ​​​ബ്ബോ പാ​​​സ്ക​​​ലി​​​നെ​​​യാ​​​ണു ര​​​ണ്ടുമാ​​​സ​​​ത്തെ ത​​​ട​​​ങ്ക​​​ലി​​​നു​​​ശേ​​​ഷം മോ​​​ചി​​​പ്പി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 17-നാ​​​ണ് വൈ​​​ദി​​​ക​​​മ​​​ന്ദി​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ര​​​ച്ചു​​​ക​​​യ​​​റി​​​യ തോ​​​ക്കു​​​ധാ​​​രി​​​ക​​​ൾ വൈ​​​ദി​​​ക​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്.

വൈ​​​ദി​​​ക​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ശ്ര​​​മി​​​ക്കു​​​ക​​​യും പ്രാ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്ത എ​​​ല്ലാ​​​വ​​​ർ​​​ക്കും ന​​​ന്ദി​​​യ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ത്യു മാ​​​ൻ ഒ​​​സൊ ധാ​​​ഗൊ​​​സൊ പ​​​റ​​​ഞ്ഞു.

    *ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക്രൂ​ര​ത വീ​ണ്ടും; കു​ടി​യേ​റ്റ വി​രു​ദ്ധ ന​ട​പ​ടി​യു​ടെ പേ​രി​ൽ വീ​ണ്ടും കൊ​ല​പാ​ത​കം*
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കു​ടി​യേ​റ്റ വി​രു​ദ്ധ ന​ട​പ​ടി​യു​ടെ പേ​രി​ൽ വീ​ണ്ടും കൊ​ല​പാ​ത​കം. ഫെ​ഡ​റ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ മി​നി​യാ​പൊ​ളി​സി​ൽ 51കാ​ര​നെ വെ​ടി​വ​ച്ചു കൊ​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ വൈ​റ്റ്ഹൗ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് ഡെ​മോ​ക്രാ​റ്റാ​യ മി​നി​യാ​പൊ​ളി​സ് ഗ​വ​ർ​ണ​ർ ടിം ​വാ​ൾ​സ് അ​റി​യി​ച്ചു. ത​ന്‍റെ സം​സ്ഥാ​ന​ത്ത് കു​ടി​യേ​റ്റ വി​രു​ദ്ധ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​നോ​ട് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

മ​രി​ച്ച വ്യ​ക്തി​യു​ടെ കൈ​വ​ശം ര​ണ്ട് മാ​ഗ​സി​നു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് യു​എ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി (ഡി​എ​ച്ച്എ​സ്) വ​ക്താ​വ് ട്രീ​ഷ്യ മ​ക്‌​ലോ​ഫ്ലി​ൻ അ​സോ​സി​യേ​റ്റ​ഡ് പ്ര​സി​നോ​ടു പ​റ​ഞ്ഞു.

ജ​നു​വ​രി ഏ​ഴി​ന് 37 കാ​രി​യാ​യ റെ​നി ഗു​ഡ് എ​ന്ന യു​വ​തി​യെ കു​ടി​യേ​റ്റ വി​രു​ദ്ധ ന​ട​പ​ടി​യു​ടെ പേ​രി​ൽ വെ​ടി​വ​ച്ചു കൊ​ന്ന​ത് ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. കൂ​ടാ​തെ, കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ച് വ​യ​സു​കാ​ര​നെ ഡി​റ്റ​ൻ​ഷ​ൻ കേ​ന്ദ്ര​ത്തി​ലാ​ക്കി​യ സം​ഭ​വ​വും ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

     *പാക്കിസ്ഥാനിൽ വിവാഹത്തിനിടെ ചാവേർ; എഴ് മരണം*
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ വി​​​വാ​​​ഹാ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ​​യു​​ണ്ടാ​​​യ ചാ​​​വേ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ഫ്ഗാ​​​ൻ അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ദേ​​​ര ഇ​​​സ്മ​​​യി​​​ൽ ഖാ​​​നി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​ന്നേ​​ര​​മാ​​യി​​​രു​​​ന്നു സം​​​ഭ​​​വം. 25 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.ഇ​​​തി​​​ൽ പ​​​ല​​​രു​​​ടെ​​​യും നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​ര​​​വാ​​​ദം നേ​​​രി​​​ടാ​​​ൻ പാ​​​ക് സ​​​ർ​​​ക്കാ​​​ർ രൂ​​​പംകൊടുത്ത സ​​​മാ​​​ധാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​താ​​​വ് നൂ​​​ർ ആ​​​ലം മെ​​​ഹ്സൂ​​​ദി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലാ​​​ണു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. അ​​​തി​​​ഥി​​​ക​​​ൾ നൃ​​​ത്തം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ ചാ​​​വേ​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​മാ​​​ധാ​​​ന സ​​​മി​​​തി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ൾ വി​​​വാ​​​ഹ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. മേ​​​ഖ​​​ല​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​യ പാ​​​ക് താ​​​ലി​​​ബാ​​​ൻ എ​​​ന്നു​ വി​​​ളി​​​ക്കു​​​ന്ന തെ​​​ഹ്‌​​​രി​​​ക് ഇ ​​​താ​​​ലി​​​ബാ​​​ൻ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന ആ​​​യി​​​രി​​​ക്കും പി​​​ന്നി​​​ല്ലെ​​​ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു. സ​​​മാ​​​ധാ​​​ന​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളെ പാ​​​ക് താ​​​ലി​​​ബാ​​​ൻ ശ​​​ത്രു​​​ക്ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്.


*🛑ഇന്നത്തെ ദേശീയം പ്രധാന വാർത്തകൾ🛑*

   *പോ​ലീ​സു​കാ​ർ​ക്കെ​തി​രേ എ​ഫ്ഐ​ആ​റി​ന് ഉ​ത്ത​ര​വി​ട്ട ജ​ഡ്ജി​യെ സ്ഥ​ലം മാ​റ്റി​യ​ത് വി​വാ​ദ​ത്തി​ൽ*

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ബാ​ലി​ലു​ണ്ടാ​യ വ​ർ​ഗീ​യ ക​ലാ​പ​ത്തി​ലെ വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സു​കാ​ർ​ക്കെ​തി​രേ എ​ഫ്ഐ​ആ​റി​ന് ഉ​ത്ത​ര​വി​ട്ട ജ​ഡ്ജി​യെ സ്ഥ​ലം മാ​റ്റി​യ​തു വി​വാ​ദ​ത്തി​ൽ. 2024ലെ ​ക​ലാ​പ​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 12 പോ​ലീ​സു​കാ​ർ​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് നി​ർ​ദേ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സം​ബാ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റാ​യി​രു​ന്ന വി​ഭാം​ശു സു​ധീ​റി​നെ സ്ഥ​ലം മാ​റ്റി​യ​ത്.

ഉ​ത്ത​ര​വി​ന്‍റെ പേ​രി​ൽ ജ​ഡ്ജി​യെ സ്ഥ​ലം മാ​റ്റി​യ​തി​നു പി​ന്നാ​ലെ സം​ബാ​ലി​ലെ ഷാ​ഹി ജു​മാ മ​സ്ജി​ദി​ന്‍റെ സ​ർ​വേ ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട ജ​ഡ്ജി ആ​ദി​ത്യ സിം​ഗി​നെ പ​ക​ര​ക്കാ​ര​നാ​യി നി​യ​മി​ക്കാ​ൻ വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​തും വി​വാ​ദ​മാ​യി.

ക​ലാ​പ​ത്തി​ലേ​ക്ക് ന​യി​ക്ക​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മാ​യ സ​ർ​വേ​യ്ക്കാ​യി ഉ​ത്ത​ര​വി​ട്ട സി​വി​ൽ കോ​ട​തി ജ​ഡ്ജി​യാ​യ ആ​ദി​ത്യ സം​ബാ​ലി​ലെ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റാ​യി സ്ഥാ​ന​മെ​ടു​ക്കേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. ആ​ഗ്ര​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ മാ​ത്രം സം​ബാ​ലി​ലേ​ക്കു നി​യ​മി​ക്ക​പ്പെ​ട്ട വി​ഭാം​ശു​വി​നെ നാ​ലു മാ​സ​ത്തി​ന​കം സ്ഥ​ലം മാ​റ്റി​യ​തു ശി​ക്ഷാ​ന​ട​പ​ടി​യാ​ണെ​ന്നാ​ണ് സ്ഥ​ലം മാ​റ്റ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന അ​ഭി​ഭാ​ഷ​ക​സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
  
   *വി​ധാ​ൻ സൗ​ധ​യ്ക്കു മുമ്പി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മം*
ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക നി​​​​യ​​​​മ​​​​സ​​​​ഭ​​​​യും ലെ​​​​ജി​​​​സ്ലേ​​​​റ്റീ​​​​വ് കൗ​​​​ൺ​​​​സി​​​​ലും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന വി​​​​ധാ​​​​ൻ സൗ​​​​ധ​​​​യ്ക്കു മുമ്പി​ൽ ആ​​​​ത്മ​​​​ഹ​​​​ത്യാ ശ്ര​​​​മ​​​​വു​​​​മാ​​​​യി യു​​​​വാ​​​​വ്.

വി​​​​ഷം ക​​​​ഴി​​​​ച്ചെ​​​​ത്തി​​​​യ നാ​​​​ഗേ​​​​ന്ദ്ര​​​​യെ​​​​ന്ന യു​​​​വാ​​​​വി​​​​നെ ഡ്യൂ​​​​ട്ടി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഇ​​​​ട​​​​പെ​​​​ട്ട് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു. കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​നാ​​​​യി ഇ​​​​യാ​​​​ളെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.

അ​​​​ന​​​​ധി​​​​കൃ​​​​ത ബം​​​​ഗ്ലാ​​​​ദേ​​​​ശി കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട നാ​​​​ഗേ​​​​ന്ദ്ര​​​​യു​​​​ടെ പ​​​​രാ​​​​തി പോ​​​​ലീ​​​​സ് ഗൗ​​​​ര​​​​വ​​​​ത്തി​​​​ലെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ലാ​​​​ണ് ഇ​​​​യാ​​​​ൾ ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക്കു ശ്ര​​​​മി​​​​ച്ച​​​​തെ​​​​ന്നാ​​​​ണു വി​​​​വ​​​​രം.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ ക​​​​ർ​​​​ണാ​​​​ട​​​​ക ബി​​​​ജെ​​​​പി ആ​​​​ക്ഷേ​​​​പ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​ വ​​​​ന്നു.

    *റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മാം​സ​ഭ​ക്ഷ​ണ​ത്തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഉ​ത്ത​ര​വ്*
ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​ർ: റി​​​​​പ്പ​​​​​ബ്ലി​​​​​ക് ദി​​​​​ന​​​​​ത്തി​​​​​ൽ ഭ​​​​​ക്ഷ​​​​​ണ​​​​​സ്വാ​​​​​ത​​​​​ന്ത്ര്യം നി​​​​​ഷേ​​​​​ധി​​​​​ച്ച് വി​​​​​ചി​​​​​ത്ര ഉ​​​​​ത്ത​​​​​ര​​​​​വു​​​​​മാ​​​​​യി ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ലെ കോ​​​​​രാ​​​​​പു​​​​​ട് ജി​​​​​ല്ലാ ക​​​​​ള​​​​​ക്‌​​​​​ട​​​​​ർ.

അ​​​​​ന്നേ​​​​​ദി​​​​​വ​​​​​സം ജി​​​​​ല്ല​​​​​യി​​​​​ൽ മാം​​​​​സം, ചി​​​​​ക്ക​​​​​ൻ, മ​​​​​ത്സ്യം, മു​​​​​ട്ട തു​​​​​ട​​​​​ങ്ങി​​​​​വ​​​​​യൊ​​​​​ന്നും വി​​​​​ൽ​​​​​ക്കാ​​​​​ൻ പാ​​​​​ടി​​​​​ല്ലെ​​​​​ന്ന് ജി​​​​​ല്ലാ​​​​​ ക​​​​​ള​​​​​ക്‌​​​​​ട​​​​​ർ മ​​​​​നോ​​​​​ജ് സ​​​​​ത്യ​​​​​വാ​​​​​ൻ മ​​​​​ഹാ​​​​​ജ​​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ഉ​​​​​ത്ത​​​​​ര​​​​​വ് ക​​​​​ർ​​​​​ശ​​​​​ന​​​​​മാ​​​​​യി പാ​​​​​ലി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് ഉ​​​​​റ​​​​​പ്പു​​​​​വ​​​​​രു​​​​​ത്താ​​​​​ൻ ത​​​​​ഹ​​​​​സി​​​​​ൽ​​​​​ദാ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും ബ്ലോ​​​​​ക്ക് ഡെ​​​​​വ​​​​​ല​​​​​പ്മെ​​​​​ന്‍റ് ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും അ​​​​​ദ്ദേ​​​​​ഹം നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടു​​​​​ണ്ട്.

    *ട്രെ​യി​ൻ ക​ട​ന്നു​പോ​കവേ പാ​ള​ത്തി​ൽ സ്ഫോട​നം; ലോ​ക്കോ​ പൈ​ല​റ്റി​നു പ​രി​ക്ക്*
ച​​​ണ്ഡി​​​ഗ​​​​​ഡ്: പ​​​​​ഞ്ചാ​​​​​ബി​​​​​ൽ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​ക​​​വേ റെ​​​​​യി​​​​​ൽ​​​​​വേ ട്രാ​​​​​ക്കി​​​​​ൽ സ്ഫോ​​​ട​​​​​നം. ട്രാ​​ക്കി​​നു കേ​​ടു​​പാ​​ടു​​ണ്ടാ​​യി സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഗു​​​​​ഡ്സ് ട്രെ​​​​​യി​​​​​നി​​​​​ന്‍റെ ലോ​​​​​ക്കോ​​​​​ പൈ​​​​​ല​​​​​റ്റി​​​​​നു പ​​​​​രി​​​​​ക്കേ​​​​​റ്റു.

സം​​ഭ​​വം അ​​ട്ടി​​മ​​റി​​യാ​​ണെ​​ന്നു സം​​ശ​​യ​​മു​​ണ്ട്. ഫ​​​​​ത്തേ​​​​​ഗ​​​​​ഡ് സാ​​​​​ഹി​​​​​ബ് ജി​​​​​ല്ല​​​​​യി​​​​​ലെ സി​​​​​ർ​​​​​ഹി​​​​​ന്ദ് റെ​​​​​യി​​​​​ൽ​​​​​വെ സ്റ്റേ​​​​​ഷ​​​​​നു സ​​​​​മീ​​​​​പ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.

വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച രാ​​​​​ത്രി 9.50ന് ​​​​​ഖാ​​​​​ൻ​​​​​പു​​​​​ർ ഗ്രാ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​മ്പോ​​​​​ഴാ​​​​​ണ് സ്ഫോ​​​​​ട​​​​​ന​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

ച​​​​​ര​​​​​ക്ക് തീ​​​​​വ​​​​​ണ്ടി​​​​​ക​​​​​ൾ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന പാ​​​​​ള​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ത്. ട്രെ​​​​​യി​​​​​ൻ എ​​​ൻ​​​ജി​​​ന് ചെ​​​​​റി​​​​​യ കേ​​​​​ടു​​​​​പാ​​​​​ടു​​​​​ക​​​​​ൾ സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ലോ​​​​​ക്കോ പൈ​​​​​ല​​​​​റ്റി​​​​​ന്‍റെ മുഖത്താണു പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ റെ​​​​​യി​​​​​ൽ​​​​​വേ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു.

    *സിഐഎസ്എഫ് കോസ്റ്റൽ സൈക്ലത്തോൺ ഫ്ലാഗ് ഓഫ് 28ന്*
ന‍്യൂ​ഡ​ൽ​ഹി: സി​ഐ​എ​സ്എ​ഫ് വ​ന്ദേ​മാ​ത​രം കോ​സ്റ്റ​ൽ സൈ​ക്ല​ത്തോ​ണി​ന്‍റെ ര​ണ്ടാം പ​തി​പ്പ് 28ന് ​ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. തീ​ര​ദേ​ശ സു​ര​ക്ഷാ അ​വ​ബോ​ധം, ദേ​ശീ​യ ഐ​ക‍്യം, സ​മൂ​ഹ പ​ങ്കാ​ളി​ത്തം എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് സൈ​ക്ല​ത്തോ​ണി​ന്‍റെ ല​ക്ഷ‍്യം.

ന‍്യൂ​ഡ​ൽ​ഹി​യി​ലെ മേ​ജ​ർ ധ‍്യാ​ൻ ച​ന്ദ് നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ആ​ഭ‍്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത‍്യാ​ന​ന്ദ് റാ​യ് സൈ​ക്ല​ത്തോ​ൺ വെ​ർ​ച്വ​ലാ​യി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​മെ​ന്ന് ഡെ​പ‍്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റ് എം. ​രാ​മ​ദാ​സും അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ് കെ. ​രാ​ജീ​വ​നും അ​റി​യി​ച്ചു.

രാ​ജ‍്യ​ത്തി​ന്‍റെ മു​ഴു​വ​ൻ ഭൂ​പ്ര​ദേ​ശ​വും തീ​ര​പ്ര​ദേ​ശ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന 6553 കി​ലോ​മീ​റ്റ​ർ 25 ദി​വ​സം​കൊ​ണ്ടു ക​വ​ർ ചെ​യ്യു​ന്ന സൈ​ക്ലിം​ഗ് പ​ര‍്യ​വേ​ക്ഷണ​മാ​ണ് സൈ​ക്ല​ത്തോ​ൺ-2026. സി​ഐ​എ​സ്എ​ഫ് സൈ​ക്ലി​സ്റ്റു​ക​ളു​ടെ ര​ണ്ടു ടീ​മു​ക​ൾ ഒ​രേ​സ​മ​യം യാ​ത്ര ആ​രം​ഭി​ക്കും.

ഗു​ജ​റാ​ത്തി​ലെ ക​ച്ച് ല​ഖ്പ​ത് കോ​ട്ട, പ​ശ്ചി​മ ബം​ഗാ​ലി​ലെ സൗ​ത്ത് 24 പ​ർ​ഗ​നാ​സി​ലെ ബ​ഖാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് സൈ​ക്ല​ത്തോ​ൺ ആ​രം​ഭി​ക്കു​ന്ന​ത്. രാ​ജ‍്യ​ത്തു​ട​നീ​ള​മു​ള്ള തീ​ര​ദേ​ശ റോ​ഡു​ക​ളി​ൽ സ​ഞ്ച​രി​ച്ച​ശേ​ഷം ഇ​രു ടീ​മു​ക​ളും ഫെ​ബ്രു​വ​രി 22ന് ​കൊ​ച്ചി​യി​ൽ ഒ​ത്തു​ചേ​രും.

   *രണ്ടുമാസം പ്രായമുള്ള നായക്കുട്ടിയെ പീഡിപ്പിച്ചു; 20-കാരനെതിരെ കേസ്*
വടക്കന്‍ മുംബൈയിലെ മലാഡിൽ രണ്ടുമാസം പ്രായമുള്ള നായ്ക്കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത 20-കാരനെതിരെ പൊലീസ് കേസെടുത്തു.  വികാസ് പസ്വാൻ എന്ന യുവാവിനെതിരെയാണ് മലാഡ് പോലീസിന്‍റെ നടപടി.

കഴിഞ്ഞ ഞായറാഴ്ച മുംബൈയിലെ പൊതുശൗചാലയത്തില്‍ വച്ചായിരുന്നു സംഭവം. യുവാവ് നായക്കുട്ടിയെ ശൗചാലയത്തിനുള്ളില്‍ക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.

 നായക്കുട്ടിയുടെ കരച്ചില്‍ കേട്ട് പ്രദേശവാസിയായ ഗീത പട്ടേല്‍  പൊലീസില്‍ വിവരമറിയിച്ചു.  തുടര്‍ന്ന് പൊലീസെത്തി യുവാവിനെ പിടികൂടുകയായിരുന്നു.  സംഭവസമയത്ത് നാട്ടുകാർ പ്രതിയെ തടഞ്ഞുവച്ചതിന്‍റെയും സ്ഥലത്തുണ്ടായ ബഹളത്തിന്‍റെയും ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഗുരുതരമായി പരുക്കേറ്റ നായക്കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 325 പ്രകാരം മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്ന കുറ്റമാണ്  വികാസിനെതിരെ ചുമത്തിയിട്ടുള്ളത് . ഒപ്പം  മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.  
  
   *തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നു*

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ കൊ​​​ന്നൊ‌​​​ടു​​​ക്കു​​​ന്ന​​​തു തു​​​ട​​​രു​​​ന്നു. ജ​​​ഗ്തി​​​യാ​​​ൽ ജി​​​ല്ല​​​യി​​​ലെ പെ​​​ഗാ​​​ഡ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 300 തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ വി​​​ഷം ​​​കു​​​ത്തി​​​വ​​​ച്ചു കൊ​​​ന്നു.

സ​​​ർ​​​പ​​​ഞ്ചു​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് നാ​​​യ്ക്ക​​​ളെ കൊ​​​ല്ലു​​​ന്ന​​​ത്. ഈ ​​​മാ​​​സം തെ​​​ലു​​​ങ്കാ​​​ന​​​യി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 900 തെ​​​രു​​​വു​​​നാ​​​യ്ക്ക​​​ളെ കൊ​​​ന്നു.

മൃഗസ്നേഹികളുടെ എതിർപ്പ് വകവയ്ക്കാതെയാണ് അധികൃതർ നായ്ക്കളെ കൊന്നു തള്ളുന്നത്.

    *ന്യൂനപക്ഷ വേട്ട: പ്രതിഷേധവുമായി ഒഡീഷ യൂത്ത് കോൺഗ്രസ്*
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കു നേ​​​​ർ​​​​ക്കു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി മോ​​​​ഹ​​​​ൻ ച​​​​ര​​​​ൺ മാ​​​​ജി​​​​യു​​​​ടെ വ​​​​സ​​​​തി ഘെ​​​​രാ​​​​വോ ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ച യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും പോ​​​​ലീ​​​​സും ത​​​​മ്മി​​​​ൽ സം​​​​ഘ​​​​ർ​​​​ക്ഷം. മു​​​​ഖ്യ​​​​മ​​​​ന്ത്രി രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധം.

ധെ​​​​ൻ​​​​ക​​​​നാ​​​​ൽ ജി​​​​ല്ല​​​​യി​​​​ൽ പാ​​​​സ്റ്റ​​​​ർ ബി​​​​പി​​​​ൻ നാ​​​​യ​​​​ക്കി​​​​നെ മ​​​​ർ​​​​ദി​​​​ച്ച​​​​ശേ​​​​ഷം ചാ​​​​ണ​​​​കം തീ​​​​റ്റി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ലും ബാ​​​​ല​​​​സോ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ ക​​​​ന്നു​​​​കാ​​​​ലി മോ​​​​ഷ​​​​ണം ആ​​​​രോ​​​​പി​​​​ച്ച് ഗോ​​​​സം​​​​ര​​​​ക്ഷ​​​​ക​​​​ർ ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ര​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ലും ആ​​​​യി​​​​രു​​​​ന്നു യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തി​​​​ഷേ​​​​ധം.

ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ അ​​​​തി​​​​ക്ര​​​​മം വ​​​​ർ​​​​ധി​​​​ച്ചി​​​​ട്ടും മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ശ​​​​ബ്ദ​​​​നാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ ര​​​​ഞ്ജി​​​​ത് പ​​​​ത്ര കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

    *വൈദ്യുതിവിതരണ കന്പനികളുടെ ദേശീയ റാങ്കിംഗ്: കെഎസ്ഇബിക്ക് ബി ഗ്രേഡ്*
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ദേ​​​​ശീ​​​​യ റാ​​​​ങ്കിം​​​​ഗി​​​​ൽ ഇ​​​​ട​​​​ത്ത​​​​രം പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ഏ​​​​ക വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ​​​​ക്ക​​​​ന്പ​​​​നി​​​​യാ​​​​യ കെ​​​​എ​​​​സ്ഇ​​​​ബി.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തു​​​​വി​​​​ട്ട വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ 14-ാമ​​​​ത് സം​​​​യോ​​​​ജി​​​​ത റേ​​​​റ്റിം​​​​ഗ് ആ​​​​ൻ​​​​ഡ് റാ​​​​ങ്കിം​​​​ഗ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ബി ​​​​ഗ്രേ​​​​ഡാ​​​​ണു കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ, സ്വ​​​​കാ​​​​ര്യ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള രാ​​​​ജ്യ​​​​ത്തെ വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ളും പ​​​​വ​​​​ർ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള 65 വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ റേ​​​​റ്റിം​​​​ഗി​​​​നു വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യാ​​​​ണ് കേ​​​​ന്ദ്ര വൈ​​​​ദ്യു​​​​തി മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ കീ​​​​ഴി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലും സ്വ​​​​കാ​​​​ര്യ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​മു​​​​ള്ള രാ​​​​ജ്യ​​​​ത്തെ 54 വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ​​​​ക്ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ൽ 24-ാമ​​​​ത് മാ​​​​ത്ര​​​​മാ​​​​ണ് റേ​​​​റ്റിം​​​​ഗി​​​​ൽ കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ സ്ഥാ​​​​നം. ബി ​​​​ഗ്രേ​​​​ഡോ​​​​ടെ നൂ​​​​റി​​​​ൽ 63.25 സ്കോ​​​​റാ​​​​ണു കെ​​​​എ​​​​സ്ഇ​​​​ബി​​​​ക്കു ല​​​​ഭി​​​​ച്ച​​​​ത്.

ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ സ്വ​​​​കാ​​​​ര്യ വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​യ ടോ​​​​റ​​​​ന്‍റ് അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദും ടോ​​​​റ​​​​ന്‍റ് സൂ​​​​റ​​​​ത്തു​​​​മാ​​​​ണ് നൂ​​​​റി​​​​ൽ നൂ​​​​റ് സ്കോ​​​​റോ​​​​ടെ എ ​​​​പ്ല​​​​സ് നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി മു​​​​ന്നി​​​​ലെ​​​​ത്തി​​​​യ​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം കെ​​​​എ​​​​സ്ഇ​​​​ബി ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നെ അ​​​​പേ​​​​ക്ഷി​​​​ച്ചു ഇ​​​​ത്ത​​​​വ​​​​ണ സ്കോ​​​​ർ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​മു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ നൂ​​​​റി​​​​ൽ 58.33 സ്കോ​​​​റോ​​​​ടെ ബി ​​​​ഗ്രേ​​​​ഡാ​​​​യി​​​​രു​​​​ന്നു കെ​​​​എ​​​​സ്ഇ​​​​ബി​​​​യു​​​​ടെ പ്ര​​​​ക​​​​ട​​​​നം.​

അ​​​​തി​​​​നി​​​​ടെ രാ​​​​ജ്യ​​​​ത്തെ 11 പ​​​​വ​​​​ർ ഡി​​​​പ്പാ​​​​ർ​​​ട്ട്മെ​​​​ന്‍റു​​​​ക​​​​ളു​​​​ടെ റാ​​​​ങ്കിം​​​​ഗി​​​​ൽ തൃ​​​​ശൂ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ വൈ​​​​ദ്യു​​​​തി ഡി​​​​പ്പാ​​​​ർ​​​ട്ട്മെ​​​​ന്‍റ് (ടി​​​​സി​​​​ഇ​​​​ഡി) എ ​​​​പ്ല​​​​സ് ഗ്രേ​​​​ഡോ​​​​ടെ ഒ​​​​ന്നാം സ്ഥാ​​​​നം നേ​​​​ടി​. ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ​​​​ത്തെ റാ​​​​ങ്കിം​​​​ഗി​​​​ൽ 88.35 സ്കോ​​​​ർ ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ ടി​​​​സി​​​​ഇ​​​​ഡി ഇ​​​​ത്ത​​​​വ​​​​ണ നൂ​​​​റി​​​​ൽ 98.41 സ്കോ​​​​ർ നേ​​​​ടി.

സാ​​​​ന്പ​​​​ത്തി​​​​ക സു​​​​സ്ഥി​​​​ര​​​​ത, പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ലെ മി​​​​ക​​​​വ്, ബാ​​​​ഹ്യ പ​​​​രി​​​​സ്ഥി​​​​തി എ​​​​ന്നീ ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ മാ​​​​ന​​​​ദ​​​​ണ്ഡ​​​​മാ​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു രാ​​​​ജ്യ​​​​ത്തെ വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ റേ​​​​റ്റിം​​​​ഗ്. ഇ​​​​വ മൂ​​​​ന്നി​​​​ലും കെ​​​എ​​​​സ്ഇ​​​​ബി മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച് നൂ​​​​റി​​​​ൽ 83.28 സ്കോ​​​​ർ നേ​​​​ടി​​​​യെ​​​​ങ്കി​​​​ലും മൈ​​​​ന​​​​സ് മാ​​​​ർ​​​​ക്കി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന ചി​​​​ല നി​​​​രു​​​​ത്സാ​​​​ഹ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി 20.03 സ്കോ​​​​ർ കു​​​​റ​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് ബി ​​​​ഗ്രേ​​​​ഡി​​​​ലേ​​​​ക്കെ​​​​ത്തി​​​​യ​​​​ത്.

ഓ​​​​ഡി​​​​റ്റ​​​​റു​​​​ടെ പ്ര​​​​തി​​​​കൂ​​​​ല അ​​​​ഭി​​​​പ്രാ​​​​യം​​​മൂ​​​​ലം കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ ​15 സ്കോ​​​​ർ കു​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ തീ​​​​രു​​​​വ ച​​​​ക്ര​​​​ത്തി​​​​ന്‍റെ കാ​​​​ല​​​​താ​​​​മ​​​​സം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി 0.50 സ്കോ​​​​റും റ​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​സ​​​​റ്റ്സ് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി 4.53 സ്കോ​​​​റും കു​​​​റ​​​​ച്ചു.
    *50 വരെ എണ്ണാൻ കഴിഞ്ഞില്ല; 4 വയസുകാരിയെ മർദിച്ച് കൊലപ്പെടുത്തി പിതാവ്*
ഹരിയാനയിലെ ഫരീദാബാദിൽ 50 വരെ എണ്ണാൻ കഴിയാതെ വന്നതിന് നാല് വയസുള്ള മകളെ മർദിച്ച് കൊലപ്പെടുത്തി പിതാവ്.സംഭവത്തിൽ കൃഷ്ണ ജയ്‌സ്വാൾ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിൽ മകളെ പഠിപ്പിക്കുന്നതിനിടെയാണ് സംഭവം. പെൺകുട്ടിയോട് 50 വരെ എണ്ണാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടിയ്ക്ക് എണ്ണാൻ കഴിഞ്ഞില്ല. ഇതിൽ കുപിതനായ കൃഷ്ണ കുട്ടി ബോധരഹിതയാവുന്നതു വരെ മർദിക്കുകയായിരുന്നു. മിനിറ്റുകൾക്ക് ശേഷം, പ്രതി കുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

പകൽ സമയത്ത് കുട്ടികളെ നോക്കാനായി വീട്ടിലിരുന്ന കൃഷ്ണ സംഭവത്തിന് ശേഷം കളിക്കുന്നതിനിടെ മകൾ പടിക്കെട്ടിൽ നിന്ന് വീണു മരിച്ചുവെന്നാണ് ഭാര്യയെ വിളിച്ചറിയിച്ചത്. ഇവർ ആശുപത്രിയിൽ എത്തിയതിനെ തുടർന്ന് കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടതോടെ സംശയം ഉടലെടുക്കുകയും പൊലീസിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു.

പിന്നീട് പൊലീസ് കൃഷ്ണയെ ചോദ്യം ചെയ്തതിൽ നിന്നും അയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മകൾ സ്കൂളിൽ പോയിരുന്നില്ലെന്നും അതുകൊണ്ട് വീട്ടിൽ പഠിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നും കൃഷ്ണ മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്ന് പൊലീസ് അയാളെ അറസ്റ്റ് ചെയ്തു.
.................