താമരശ്ശേരി :സമസ്ത മഹൽ കോരങ്ങാടിന്റെ ഒന്നാം നില മെയിൻ സ്ലാബ് കോൺക്രീറ്റ് ഉദ്ഘാടനം സൈനുൽ ആബിദീൻ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ പി എ അബ്ദുസ്സമദ് ഹാജി, ഭാരവാഹികളായ എം ടി ആലിഹാജി,അബ്ദുറഹിമാൻ മുസ്ലിയാർ, റസാഖ് ഹാജി, വി പി സലാം,റിയാസ് അൻവർ, എ പി സമദ്, ജലീൽ സി കെ, എൻ പി ഹകീം, എ പി മുജീബ് റഹ്മാൻ, ഇ കെ ഫജാസ്, മുഹമ്മദ്‌ ഇമ്പീച്ചി, പി സി ആലി, റാഫി മുസ്ലിയാർ, സി അബ്ദുള്ള കുട്ടി മാസ്റ്റർ, സൈനുദ്ധീൻ മുസ്ലിയാർ, നിയാസ് സ്വാലിഹി, ലത്തീഫ് കുഞ്ഞാപ്പ,വട്ടക്കണ്ടി മുഹമ്മദ്‌, വിപി മുഹമ്മദ്‌, അർഷിദ്, ഷഹൽ, വി പി അജ്നാസ് എന്നിവർ പങ്കെടുത്തു.

1200 സ്‌ക്വയർ ഫീറ്റിൽ പണിപുരോഗമിക്കുന്ന സമസ്തമഹലിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്നും മജ്ലിസുന്നൂർ ആത്മീയ സദസ്സിന് വിശാലമായ ഹാളും, കിടപ്പ് രോഗികൾക്കുള്ള മെഡിക്കൽ ഉപകാരണങ്ങൾ ഉൾകൊള്ളുന്ന സഹചാരി സെന്ററും മത ഭൗതിക വിദ്യാഭ്യാസ പദ്ധതികളും സമസ്തമഹലിൽ പ്രവർത്തിക്കുമെന്നും ചടങ്ങിൽ ഭാരവാഹികൾ അറിയിച്ചു.