സി.കെ.കാസിം താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി
താമരശ്ശേരി: തിരുവമ്പാടി നിയോജക മണ്ഡലം യുഡിഎഫ് സ്‌ഥാനാർത്ഥി സി.കെ.കാസിം, താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇ ഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി.
ബിഷപ്പ് ഹൗസിലെത്തിയ സി.കെ.കാസിമിനോടൊപ്പം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, കർഷക കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ്, ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് ജോസ്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അലക്സ് തോമസ് എന്നിവരുമുണ്ടായിരുന്നു. കൂടരഞ്ഞിയിൽ ജനപ്രതിനിധി ആയ കാലം മുതൽ രാഷ്ട്രീയാതീതമായ അടുപ്പവും വാത്സല്ല്യവും കാണിക്കുന്ന ഇഞ്ചിനാനിയിൽ പിതാവുമായി മലയോര മേഖലയിലെ ജനത നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തതായി കൂടിക്കാഴ്‌ചക്ക് ശേഷം സി.കെ.കാസിം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍