മഴയുമുണ്ട്; കുട കരുതിക്കോളൂ
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
അതേസമയം, സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പുമുണ്ട്. നാളെ വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
പട്ടം പറത്തുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.
Bookmark
0 Likes
TAGS
KERALA
KERALA WEATHER
WEATHER UPDATES
WEATHER FORECAST
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു...
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്
ഇൻസ്റ്റാഗ്രാം പേജ് പിന്തുടരുന്നതിനു ക്ലിക് ചെയ്യു...
Related News
View More
കണ്ണുനീരോടെ ഉഴുമലയ്ക്കൽ; നിതിൻ രാജിന് ഇന്ന് നാട് വിടചൊല്ലും
NEWS | KERALA
സംസ്ഥാനത്ത് ചൂട് കടുക്കുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, 12 ജില്ലകളിൽ ജാഗ്രത
NEWS | KERALA
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഹോർമോൺ ചികിത്സ തുടരാം: ഹൈക്കോടതി
NEWS | KERALA
വോട്ട് ചെയ്യാൻ പോവുകയാണോ? ഈ ജില്ലക്കാർ കുട കരുതിക്കോ, വരും മണിക്കൂറിൽ മഴയെത്തും
NEWS | KERALA
വിശദ അന്വേഷണം വേണം: കലക്ടർ
DISTRICT NEWS | PALAKKAD
വാഹന മോഡിഫിക്കേഷൻ: യുഡിഎഫിന്റേത് വ്യാജവാഗ്ദാനം; അധികാരം പാർലമെന്റിന് മാത്രം
NEWS | KERALA
പോളിങ് സാമഗ്രികൾ വിതരണം ചെയ്തു
DISTRICT NEWS | THIRUVANANTHAPURAM
വോട്ടർമാരെ നേരിൽക്കണ്ടും ഫോൺ വിളിച്ചും സ്ഥാനാർഥികൾ
DISTRICT NEWS | THIRUVANANTHAPURAM
0 comments
Sort by
Latest
Post
Dont Miss it
01
നെതന്യാഹു 'പുതിയ കാലത്തെ ഹിറ്റ്‌ലർ'; ഇസ്രയേലിനെതിരെ കടുത്ത ഭാഷയിൽ തുർക്കിയും എർദോഗനും
02
വായുമലിനീകരണം കുറക്കാൻ പുതിയ നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാർ
03
നിത്യഹരിത സ്വരമാധുരി: ആശാ ഭോസ്‌ലേയുടെ സംസ്കാരം ഇന്ന്
04
‘ജനനായകൻ’ ചോർന്ന സംഭവം: ആറ് പേർ അറസ്റ്റിൽ
05
ചൈനക്കെതിരെ ഭീഷണിയുമായി ട്രംപ്; ഇറാനുമായി എണ്ണ വ്യാപാരം തുടർന്നാൽ അധിക നികുതി
Recommended
സെൽഫി എടുക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു
കാറിന് മുകളിലേയ്ക്ക് ട്രക്ക് മറിഞ്ഞു; ഹൈക്കോടതി അഭിഭാഷകൻ മരണപ്പെട്ടു
കാർ തോട്ടിലേക്ക് മറിഞ്ഞു; യുവാവിനേയും അമ്മയേയും
സാഹസികമായി രക്ഷിച്ചു
പിഎസ്‍സി : വിവിധ തസ്തികകളിൽ അഭിമുഖം
ഒന്ന് അങ്ങടോ? ഒന്ന് ഇങ്ങടോ? സ്വർണവിലയിലെ ചാഞ്ചാട്ടം ഇന്നെങ്ങോട്ട്?
അമ്മയോടൊപ്പം വിവാഹത്തിന് പോയി മടങ്ങുമ്പോൾ ബൈക്കിടിച്ചു; നാല് വയസ്സുകാരി മരിച്ചു
ലോറിക്കും പിക്കപ്പ് വാനിനുമിടയിൽപ്പെട്ട് വയോധികൻ മരിച്ചു
www.deshabhimani.com © 2026 is licensed under CC BY-NC-SA 4.0
About Us
Terms Of Use
Privacy Policy
Developed by
Home

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍