കൃഷി വിളവെടുപ്പ്
പൂനൂർ: ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ പൂനൂർ ഉമ്മിണികുന്ന് വയലിൽ സലീം വട്ടക്കണ്ടിയുടെ കൃഷി വിളവെടുപ്പ് ഏറെ ശ്രദ്ധേയമായി. പൂനൂർ സ്വദേശി സലീം വട്ടക്കണ്ടി കൃഷിയെ ജീവിതത്തിൻ്റെ ഒരു ഭാഗമാക്കി മാറ്റിയ വ്യക്തി കൂടിയാണ്. തിരക്കിനിടയിൽ വീണു കിട്ടുന്ന ഒഴിവു സമയം തൻ്റെ കൃഷിയിടത്തിൽ ചെലവഴിക്കാനാണ് അദ്ദേഹം ഇഷ്‌ടപ്പെട്ടിരുന്നത്. കഠിനാധ്വാനത്തിലൂടെ സമൃദ്ധമായി വളർത്തിയെടുത്ത വത്തക്ക, ചീര എന്നിവയുടെ വിളവെടുപ്പാണ് ജനശ്രദ്ധ നേടിയത്. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഫസീല, ഉണ്ണികുളം കൃഷി ഓഫീസർ ശ്രീലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിൽ ബാലുശ്ശേരി ബ്ലോക്ക് മെമ്പർ അഭിജിത്ത് വിളവെടുപ്പ് ഉദ്‌ഘാടനം നിർവ്വഹിച്ചു. യു കെ അബ്ദുറഹിമാൻ, സി പി ബഷീർ, സാജിദ് എം എ, ഷറീന എന്നിവരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍