മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാൻ ജാഗ്രത വേണം; ചമലിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
താമരശ്ശേരി: ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ മഴക്കാലരോഗ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അംബേദ്കർ സാംസ്‌കാരിക നിലയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക നിലയം പ്രസിഡന്റ് കെ.വി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. റിട്ട. താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ബാസ് കെ. ക്ലാസ് നയിച്ചു. മഴക്കാലത്ത് പടരാൻ സാധ്യതയുള്ള രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, വ്യക്തി ശുചിത്വം എന്നിവയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
വാർഡ് മെമ്പർ ശ്രീജില ശ്രീജിത്ത്, സാംസ്‌കാരിക നിലയം സെക്രട്ടറി ജോബിഷ് പി.കെ, എ.ടി ബാലൻ, കെ.വി അനിൽകുമാർ, കെ.പി രാജൻ, ഷീലത വിജയൻ, ഗോകുൽ ചമൽ എന്നിവർ ആശംസകൾ അറിയിച്ചു.
ബൈജുക്കുട്ടൻ, സുരേഷ് കെപി, മിനി നാരായണൻകുട്ടി , നിഷ അയ്യപ്പൻ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍